കാനഡ: തിങ്കളാഴ്ച മുതൽ അടുത്ത ആറ് മാസത്തേക്ക് വാഹനമോടിക്കുന്നവർ ലിറ്ററിന് 14 സെന്റ് ഇന്ധന നികുതി നൽകേണ്ടതില്ലെന്ന് മാനിറ്റോബ സർക്കാർ. വിലക്കയറ്റത്തിൽ വലഞ്ഞ് വാഹനമോടിക്കുന്നവരെ സഹായിക്കാനാണ് ഈ നടപടിയെന്ന് പ്രവിശ്യ അറിയിച്ചു. എന്നാൽ ആൽബർട്ട സർക്കാർ രണ്ട് വർഷത്തിനു ശേഷം ഗ്യാസ് നികുതി വീണ്ടും പ്രാബല്യത്താൽ കൊണ്ടുവരും. തിങ്കളാഴ്ച മുതൽ ആൽബർട്ടയിലെ വാഹനമോടിക്കുന്നവർക്ക് പമ്പുകളിൽ ലിറ്ററിന് ഒമ്പത് സെന്റ് നികുതി നൽകേണ്ടി വരും .എണ്ണയുടെ ശരാശരി വിലയെ അടിസ്ഥാനമാക്കിയാണ് നികുതി നിരക്ക് നിശ്ചയിക്കുന്നതെന്ന് ആൽബർട്ട ധനകാര്യ മന്ത്രി നേറ്റ് ഹോർണർ പറഞ്ഞു. ഇന്ധന നികുതി ആൽബെർട്ട പ്രവിശ്യയുടെ വരുമാനത്തിന്റെ പ്രധാന സ്രോതസ്സാണ്. മറ്റ് വരുമാന സ്രോതസ്സുകളിൽ നിന്നുള്ള ഏറ്റക്കുറച്ചിൽ നികത്താൻ ഇത് സഹായിക്കുമെന്ന് ഹോർണർ വാർത്താക്കുറിപ്പിൽ അറിയിച്ചു.
ഒന്റാറിയോയിൽ ഗ്യാസ് നികുതി ഇളവ് ജൂൺ വരെ നീട്ടും. അതിനാൽ വാഹനമോടിക്കുന്നവർ ലിറ്ററിന് ഒമ്പത് സെന്റ് നൽകുന്നത് തുടരണം. ബ്രിട്ടീഷ് കൊളംബിയ സസ്‌കാച്ചെവാൻ എന്നിവിടങ്ങളിൽ ഇന്ധന നിക്കതിയിൽ മാറ്റമില്ല.
