dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily

ഹൗസിംഗ് മുതൽ കാർബൺ റിബേറ്റ് വരെ: ഫെഡറൽ ബജറ്റ്‌ 2024ലെ പ്രധാന പ്രഖ്യാപനങ്ങൾ

Reading Time: < 1 minute

ഫെഡറൽ ഗവൺമെന്റിന്റെ 2024ലെ ബജറ്റ് ധനമന്ത്രിയും ഉപ പ്രധാനമന്ത്രിയുമായ ക്രിസ്റ്റിയ ഫ്രീലാൻഡ്‌ അവതരിപ്പിച്ചു കഴിഞ്ഞു. 400 പേജുകളുള്ള ബജറ്റിൽ 52.9 ബില്യൺ ഡോളറാണ് വിവിധ മേഖലകളിലേക്കായി നീക്കി വച്ചിരിക്കുന്നത്. ഇതിൽ 8.5 ബില്യൺ ഡോളറാണ് ഹൗസിംഗിനായി  മാറ്റിവച്ചിരിക്കുന്നത്. പ്രധാന പ്രഖ്യാപനങ്ങൾ ഇതാ.

ഉപയോഗിക്കാത്ത ഓഫീസുകൾ വീടുകളാക്കും

ഉപയോഗിക്കാത്ത ഫെഡറൽ ഓഫീസുകളെ വീടുകളാക്കി മാറ്റുന്നതിന് പബ്ലിക് സർവീസ് ആൻഡ് പ്രൊക്യൂർമെൻ്റ് കാനഡയ്ക്ക് 110 കോടി ഡോളർ നൽകുമെന്ന് ബജറ്റ് 2024 പറയുന്നു. ഈ ഫണ്ടിങ്ങിലൂടെ ഫെഡറൽ വസ്തുവകകളുടെ പാട്ടം അവസാനിപ്പിക്കുന്നതിനും ഉപയോഗിക്കാത്ത വസ്തുവകകളുടെ അറ്റകുറ്റപ്പണികൾ വേഗത്തിലാക്കാനും സഹായിക്കും.

ഉപയോഗശൂന്യമായ ഭൂമി ഭവനം നിർമാനത്തിന്

ഉപയോഗശൂന്യമായി ഒഴിഞ്ഞു കിടക്കുന്ന ഭൂമി ഭവന നിർമ്മാണത്തിന്  ഉപയോഗിക്കാം എന്നതാണ് മറ്റൊരു പ്രധാന തീരുമാനം. residentially zoned ആയ ഒഴിഞ്ഞു കിടക്കുന്ന ഭൂമിക്ക് പുതുതായി  നികുതി ചുമത്തുന്നതും പരിഗണനയിൽ ഉണ്ട്.

വിദ്യാർത്ഥികൾക്കുള്ള സഹായം

സ്റ്റുഡന്റ് ഗ്രാന്റുകൾ വർധിപ്പിക്കുന്നതും പലിശ രഹിത വായ്പകൾ നൽകുന്നതും ഉൾപ്പടെ വിദ്യാർത്ഥികൾക്കുള്ള സഹായമായി ആലോചിക്കുന്നുണ്ട്. ഈ വർഷം 1.1 ബില്യൺ ഡോളറോളം ഇതിന് നീക്കിവയ്ക്കാൻ ആണ് തീരുമാനം.

സമ്പന്നരായവർക്ക് കൂടുതൽ നികുതി

സമ്പന്നരായ കാനഡക്കാർക്ക് കൂടുതൽ നികുതി ചുമത്തുമെന്ന്  ഫെഡറൽ ബജറ്റിൽ പ്രഖ്യാപനമുണ്ട്. ഈ നികുതിയിലൂടെ അഞ്ച് വർഷത്തിനുള്ളിൽ 1,930 കോടി ഡോളർ സമാഹരിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു. ഈ മാറ്റം 99.87% കാനഡക്കാരെ ബാധിക്കില്ലെന്നും ബജറ്റിൽ സൂചിപ്പിക്കുന്നു.

ഡിസെബിലിറ്റി ബെനിഫിറ്റ്

വരുമാനം കുറഞ്ഞ, വർക്കിംഗ് ഏജിലുള്ള  ഭിന്നശേഷിക്കാരായ വ്യക്തികൾക്ക് നേരിട്ട് ആനുകൂല്യം നൽകുന്നതുമായി ബന്ധപ്പെട്ടുള്ള കാനഡ ഡിസബിലിറ്റി ബെനിഫിറ്റ് ആക്ട് പാർലമെന്റ് കഴിഞ്ഞവർഷം പാസാക്കിയിരുന്നു. ഇതിനായി ആറ് വർഷത്തേക്ക് 6.1 ബില്യൺ ഡോളർ ഫണ്ട് നീക്കിവെക്കാൻ ആണ് തീരുമാനം. പ്രതിവർഷം 140 കോടി ഡോളർ വീതം ചെലവാക്കും. പുതിയ പദ്ധതിയിലൂടെ വൈകല്യമുള്ള, കുറഞ്ഞ വരുമാനമുള്ള 600,000 കനേഡിയൻ പൗരൻമാർക്ക് 2025 ജൂലൈ മുതൽ പ്രതിവർഷം 2,400 ഡോളർ വരെ ആനുകൂല്യമായി ലഭിക്കും. ഡിസെബിലിറ്റി ടാക്സ് ക്രെഡിറ്റ് സർട്ടിഫിക്കറ്റുള്ള, 18 നും 64 നും ഇടയിൽ പ്രായമുള്ളവർക്കാണ് ഈ ആനുകൂല്യം ലഭ്യമാകുക.

കാർബൺ റിബേറ്റ്‌

കാനഡ റവന്യൂ ഏജൻസി വഴി ഏകദേശം ആറ് ലക്ഷത്തോളം ചെറുകിട, ഇടത്തരം വ്യാപാരസ്ഥാപനങ്ങൾക്ക് 250 കോടി ഡോളർ കാർബൺ പ്രൈസ് റിബേറ്റ് അനുവദിക്കുമെന്നും ക്രിസ്റ്റിയ ഫ്രീലാൻഡ് അവതരിപ്പിച്ച ബജറ്റിൽ പ്രഖ്യാപനം ഉണ്ട്.

ഭവന നിർമ്മാണം, പ്രതിരോധം, സാങ്കേതിക ഗവേഷണം എന്നിവയ്ക്കെ‌ല്ലാം ബജറ്റിൽ ധനസഹായം അനുവദിച്ചിട്ടുണ്ട്. ഇതിനായി അഞ്ച് വർഷത്തിനുള്ളിൽ ഏകദേശം 5,300 കോടി ഡോളർ നീക്കിവയ്ക്കുമെന്നാണ് പ്രഖ്യാപനം.

Leave a comment

Your email address will not be published. Required fields are marked *