dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #House #inflation

കനേഡിയന്‍ പൗരന്മാര്‍ പാപ്പരാകുന്നു; റിപ്പോര്‍ട്ട്

Reading Time: < 1 minute

വർധിച്ച ജീവിതച്ചെലവ് കനേഡിയന്‍ പൗരന്മാരെ കൂടുതല്‍ കടത്തിലേക്ക് തള്ളിവിട്ടതായി റിപ്പോര്‍ട്ട്. ഇത് ഇന്‍സോള്‍വെന്‍സി നിരക്കുകള്‍ മുന്‍ വര്‍ഷങ്ങളിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് എത്തിച്ചതായി കനേഡിയന്‍ അസോസിയേഷന്‍ ഓഫ് ഇന്‍സോള്‍വന്‍സി ആന്‍ഡ് റീസ്ട്രക്ചറിംഗ് പ്രൊഫഷണലുകളുടെ(CAIRP)  റിപ്പോര്‍ട്ട് പറയുന്നു.
കഴിഞ്ഞ വര്‍ഷം ഇതേ മാസത്തെ അപേക്ഷിച്ച് മെയ് മാസത്തില്‍ കണ്‍സ്യൂമര്‍ ഇന്‍സോള്‍വന്‍സി 11.3 ശതമാനം വര്‍ധിച്ചു. പേഴ്‌സണല്‍ ഫയലിംഗുകളുടെ എണ്ണം 12,195 എന്ന നിരക്കിലെത്തി. പകര്‍ച്ചവ്യാധിക്ക് മുമ്പ് 2019 ഒക്ടോബറിന് ശേഷം കണ്ട ഏറ്റവും ഉയര്‍ന്ന പ്രതിമാത്തില്‍ അവസാനിച്ച 12 മാസ കാലയളവില്‍ കഴിഞ്ഞ മാസത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് കണ്‍സ്യൂമര്‍ ഇന്‍സോള്‍വൻസി ഫയലിഗുകളില്‍ 17.9 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി. 2024 മെയ് മാസത്തില്‍ ഇന്‍സോള്‍വന്‍സി റേറ്റ് ഉയര്‍ന്ന പ്രവിശ്യ സസ്‌ക്കാച്ചെവനായിരുന്നു. 18.8 ശതമാനം വര്‍ധിച്ച് 347 പ്രതിദിന ഫയലിംഗുകളായി. 16 ശതമാനം നിരക്ക് വര്‍ധനയോടെ ഒന്റാരിയോയും ക്യുബെക്കുമാണ് രണ്ടാം സ്ഥാനത്ത്. 
മെയ് മാസത്തില്‍ 530 കനേഡിയന്‍ ബിസിനസ് ഇന്‍സോള്‍വന്‍സികള്‍ രേഖപ്പെടുത്തിയതായി CAIRP പറയുന്നു. കഴിഞ്ഞ വര്‍ഷം ഇതേ സമയത്തേക്കാള്‍ 41.7 ശതമാനം വര്‍ധനവാണ് ഉണ്ടായത്.

Leave a comment

Your email address will not be published. Required fields are marked *