ടൊറന്റോ: കാനഡയിൽ പഞ്ചാബ് സ്വദേശിയായ യുവാവ് വെടിയേറ്റ് മരിച്ചു. പഞ്ചാബ് ലുധിയാന സ്വദേശി യുവ് രാജ് ഗോയലാണ് (28) കൊല്ലപ്പെട്ടത്. ബ്രിട്ടിഷ് കൊളംബിയയിലെ സുറേയിൽ വെള്ളിയാഴ്ചയായിരുന്നു കൊല നടന്നത്. സംഭവത്തിൽ പ്രതികളായ നാലു പേരെ തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു.
2019ലാണ് സ്റ്റുഡന്റ് വിസയിൽ യുവ് രാജ് കാനഡയിലെത്തിയത്. നിലവിൽ സെയിൽസ് എക്സിക്യൂട്ടീവായി ജോലി ചെയ്യുകയായിരുന്നു. അടുത്തിടെയാണ് പിആർ ലഭിച്ചത്. യുവ് രാജിന് ക്രിമിനൽ പശ്ചാത്തലമില്ലെന്നും കൊലയുടെ കാരണം വ്യക്തമല്ലെന്നും പൊലീസ് പറഞ്ഞു.
കാനഡയിൽ ഇന്ത്യൻ വംശജൻ വെടിയേറ്റ് മരിച്ചു
Reading Time: < 1 minute






