ടൊറൻ്റോയ്ക്ക് ചുറ്റുമുള്ള നിരവധി പ്രദേശങ്ങളിൽ (Tornado) ചുഴലിക്കാറ്റ് മുന്നറിയിപ്പ് നൽകി എൻവയോൺമെന്റ് കാനഡ. 110 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് ഏജൻസി മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.
ന്യൂമാർക്കറ്റ്, പീറ്റർബറോ, കാലിഡൺ, ബാരി എന്നിവ മുന്നറിയിപ്പ് നൽകി പ്രദേശങ്ങളിൽ ഉൾപ്പെടുന്നു. ഇന്ന് ഉച്ചയോടെ ചില പ്രദേശങ്ങളിൽ കനത്ത മഴയ്ക്കും ആലിപ്പഴം വീഴ്ചയ്ക്കും സാധ്യതയുണ്ട്. ജീവൻ അപകടപ്പെടുത്താൻ സാധ്യതയുള്ള ശക്തമായ കാറ്റ് രൂപപ്പെട്ടാൽ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വൈകുന്നേരത്തോടെ മഴയും കാറ്റും ഉണ്ടാകുമെന്നും ഉയർന്ന താപനില 28 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്നും കാലാവസ്ഥാ നിരീക്ഷകൻ ബിൽ കോൾട്ടർ പറഞ്ഞു. കാറ്റ് ഉച്ചയ്ക്ക് 1 മണിക്ക് ആരംഭിക്കും പിന്നീട് കാറ്റിന്റെ വേഗത 50km/h കൈവരിക്കുകയും ചെയ്യും. എന്നാൽ രാത്രി വരെ നീണ്ടുനിൽക്കുന്ന ഇടിമിന്നലിനും സാധ്യതയുണ്ട്. രാത്രി മുഴുവൻ പ്രദേശത്ത് മഴ തുടരുകയും വെള്ളിയാഴ്ച താപനില 24 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തുകയും ചെയ്യും. വെള്ളിയാഴ്ച ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മഴ ഉണ്ടായേക്കാം. പക്ഷേ, വാരാന്ത്യം ആരംഭിക്കുന്നതിന് മുന്നോടിയായി തെളിഞ്ഞതും മനോഹരവുമായ കാലാവസ്ഥ ഉണ്ടാകുമെന്നും ബിൽ കോൾട്ടർ വ്യക്തമാക്കുന്നു.
തിങ്കളാഴ്ച താപനില 31 ഡിഗ്രി സെൽഷ്യസ് വരെ ഉയരും. എന്നാൽ ഈർപ്പം കൊണ്ട് 37 ആയി അനുഭവപ്പെടും. ഉയർന്ന താപനില യഥാക്രമം 32 ഉം 33 ഉം എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ചൊവ്വ, ബുധൻ വരെ ചൂട് തുടരുമെന്നും റിപ്പോർട്ടുകൾ പറയുന്നു.
ടൊറൻ്റോയിൽ ശക്തമായ ചുഴലിക്കാറ്റിന് സാധ്യത; മുന്നറിയിപ്പ് നൽകി

Reading Time: < 1 minute