ഈ ആഴ്ച ഹെൽത്ത് കാനഡയും കനേഡിയൻ ഫുഡ് ഇൻസ്‌പെക്ഷൻ ഏജൻസിയും ബേബി വാക്കറുകൾ, ബേബി ഫുഡ്, പേഴ്സണൽ മസ്സാജറുകൾ എന്നിവ ഉൾപ്പെടെ വിവിധ ഉൽപ്പന്നങ്ങൾ തിരിച്ച് വിളിച്ചു.
എൻഫാമിൽ ബേബി ഫുഡ്
എൻഫാമിൽ ന്യൂട്രാമിജൻ എ + എൽജിജി ഹൈപ്പോഅലർജെനിക് ഇൻഫന്റ് ഹെൽത്ത് കാനഡ തിരിച്ചു വിളിച്ചിട്ടുണ്ട്. ക്രോണോബാക്‌ടർ സകാസാകി ബാക്ടീരിയ കണ്ടെത്തിയതിനെ തുടർന്നാണ് തിരിച്ചുവിളിച്ചത്. ബാക്ടീരിയ ശിശുക്കളിൾ കുട്ടികളിൽ രക്തസ്രാവത്തിനും നാഡീവ്യവസ്ഥയേയും ബാധിച്ചേക്കാം.
ബേബി വാക്കേഴ്സ്
അപകടസാധ്യത ഉയർത്തുന്നതിനാൽ ഒലിമിറ്റോസ് ബേസിക് സൂ കമ്പനിയുടെ ബേബി വാക്കറുകളാണ് തിരിച്ചു വിളിച്ചത്. 2021 ഡിസംബറിനും 2023 നവംബറിനുമിടയിൽ കാനഡയിൽ 100 യൂണിറ്റിൽ താഴെ മാത്രമാണ് വിറ്റഴിച്ചതെന്ന് TradeInn.com പറഞ്ഞു.ഉപഭോക്താക്കൾ വാക്കറുകൾ ഉപയോഗിക്കുന്നത് നിർത്തണമെന്നും റീഫണ്ടിനായി കമ്പനിക്ക് തിരികെ നൽകണമെന്നും ഹെൽത്ത് കാനഡ പറഞ്ഞു.
പേഴ്സണൽ മസാജറുകൾ
മസ്സാജറുകൾ ചാർജുചെയ്യുമ്പോൾ അമിതമായി ചൂടാകുകയും തീപ്പിടിക്കാനും സാധ്യതയുള്ളതിനാൽ ഹോമെഡിക്‌സ് തെറാപ്പിസ്റ്റ് സെലക്ട് പെർകഷൻ പേഴ്‌സണൽ മസാജറുകളാണ് ഹെൽത്ത് കാനഡ തിരിച്ചു വിളിച്ചിരിക്കുന്നത്.
2020 സെപ്റ്റംബറിനും 2023 ഡിസംബറിനുമിടയിൽ ഏകദേശം 41,000 യൂണിറ്റുകൾ കാനഡയിൽ വിറ്റതായും എന്നാൽ ഡിസംബർ 21 വരെ കാനഡയിൽ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ഏജൻസി വ്യക്തമാക്കി.
വിൻഡോ ബ്ലൈൻഡ്സ്
കുട്ടികളിൽ ശ്വാസം മുട്ടലിന് കാരണമാകുന്നതിനാൽ SBM കാനഡയിൽ നിന്നുള്ള വിവിധ വിൻഡോ ബ്ലൈന്റുകൾ ഹെൽത്ത് കാനഡ തിരിച്ചുവിളിച്ചിട്ടുണ്ട്. ട്രൂ ബ്ലൈൻഡ്‌സ് തുടങ്ങി നിരവധി ബ്രാന്റുകൾ കോർഡഡ് വിൻഡോ കവറിംഗ് റെഗുലേഷൻസ് പാലിക്കുന്നതിൽ പരാജയപ്പെട്ടതിനാലാണ് തിരിച്ചുവിളിച്ചതെന്ന് ഏജൻസി വ്യക്തമാക്കി.
ഫോർഡ് F-150 പിക്കപ്പുകൾ
റിയർ ആക്‌സിൽ ബോൾട്ടുകളുടെ പ്രശ്‌നത്തെ തുടർന്ന് കാനഡയിലെ 20,000 എഫ്-150 പിക്കപ്പ് ട്രക്കുകൾ തിരിച്ചുവിളിച്ചതായി ഫോർഡ് വ്യാഴാഴ്ച അറിയിച്ചു. 2021 മുതൽ 2023 വരെയുള്ള മോഡൽ വാഹനങ്ങളാണ് തിരിച്ചുവിളിച്ചത്.
