ടൊറൻ്റോ സെന്റ് പോൾസ് റൈഡിങ്ങിലെ ലിബറലുകളുടെ കനത്ത പരാജയത്തിനുശേഷം പാർട്ടിക്ക് പുതിയ നേതാവിനെ കണ്ടെത്താനുള്ള സമയമായതായി മുൻ ലിബറർ പരിസ്ഥിതി മന്ത്രി കാതറിൻ മക്കെന്ന.
“ലിബറൽ പാർട്ടി ഒരു വ്യക്തിയല്ല, അത് നിലകൊള്ളുന്ന മൂല്യങ്ങൾക്ക് വേണ്ടിയും കനേഡിയൻമാരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനും വേണ്ടിയാണ് പാർട്ടി നിലകൊള്ളേണ്ടതെന്ന് മക്കെന്ന പ്രസ്താവനയിൽ പറഞ്ഞു.“പ്രധാനമന്ത്രിക്ക് അഭിമാനിക്കാൻ ഒരു പാരമ്പര്യമുണ്ട്, എന്നാൽ ഇത് പുതിയ ആശയങ്ങളുടെയും പുതിയ ഊർജ്ജത്തിൻ്റെയും പുതിയ നേതാവിൻ്റെയും സമയമാണെന്നും അവർ കൂട്ടിച്ചേർത്തു.
2015 മുതൽ 2021 വരെ ട്രൂഡോയുടെ കാബിനറ്റിൽ പരിസ്ഥിതി മന്ത്രിയായും പിന്നീട് ഇൻഫ്രാസ്ട്രക്ചർ പോർട്ട്‌ഫോളിയോയുടെ ഉത്തരവാദിത്തവും അവർ വഹിച്ചിട്ടുണ്ട്.
ട്രൂഡോ രാജിവെക്കണം, പാർട്ടിക്ക് പുതിയ നേതാവിനെ കണ്ടെത്താനുള്ള സമയമായി; മുൻ ലിബറർ മന്ത്രി
Reading Time: < 1 minute






