GTA യുടെ ചില ഭാഗങ്ങൾ മഞ്ഞ് വീഴ്ച മുന്നറിയിപ്പ് നൽകി എൻവയോൺമെന്റ് കാനഡ. ശക്തമായ മഞ്ഞ് വീഴ്ചയുള്ള സാഹചര്യത്തിൽ വാഹന ഗതാഗതത്തെ ബാധിക്കും.
ടൊറൻ്റോയുടെ കിഴക്കും വടക്കും, പിക്കറിംഗ്, ഒഷാവ, ന്യൂമാർക്കറ്റ്, ജോർജിന, ബാരി എന്നിവയുൾപ്പെടെയുള്ള പ്രദേശങ്ങളിൽ മഞ്ഞുവീഴ്ച മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മോശം കാലാവസ്ഥയെത്തുടർന്ന് ഇന്ന് രാവിലെ ഡർഹാം മേഖലയിൽ സ്കൂൾ ബസുകൾ പ്രവർത്തിക്കുന്നില്ല.
ന്യൂനമർദ്ദം തെക്കൻ ഒൻ്റാറിയോയിൽ മഴയ്ക്ക് കാരണമാകുമെന്ന് എൻവയോൺമെന്റ് കാനഡ പറയുന്നു.
ഹൈവേകൾ, റോഡുകൾ, നടപ്പാതകൾ, പാർക്കിംഗ് സ്ഥലങ്ങളിൽ മഞ്ഞുമൂടിയതും വഴുവഴുപ്പുള്ളതുമാകാമെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു. ഇന്ന് വൈകുന്നേരം വരെ നഗരത്തിന് വടക്ക് ഭാഗത്ത് മഴ തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ നിരീക്ഷകൻ ബിൽ കോൾട്ടർ പറഞ്ഞു.
ടൊറൻ്റോയിൽ അടുത്ത കുറച്ച് ദിവസങ്ങളിൽ നേരിയ താപനില കാണും, തിങ്കളാഴ്ച ഉയർന്ന താപനില 4 ഡിഗ്രി സെൽഷ്യസും, ചൊവ്വാഴ്ച 7 ഡിഗ്രി സെൽഷ്യസും,ബുധനാഴ്ച 5 ഡിഗ്രി സെൽഷ്യസുമാണ് താപനില. വ്യാഴാഴ്ച -5 ഡിഗ്രി സെൽഷ്യസിലേക്കും വെള്ളിയാഴ്ച -4 ഡിഗ്രി സെൽഷ്യസിലേക്കും താഴുമെന്നും ഏജൻസി പറയുന്നു.







