സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ വാർഷിക ക്രൈം സിവിയറിറ്റി ഇൻഡക്സ് പ്രകാരം കാനഡയിലെ സുരക്ഷിതമായ നഗരങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചു. പോലീസ് റെക്കോർഡ് ചെയ്ത കുറ്റകൃത്യങ്ങളുടെ ഗൗരവം അടിസ്ഥാനപ്പെടുത്തിയാണ് ക്രൈം സിവിയറിറ്റി ഇൻഡക്സ് ( സിഎസ്ഐ ) തയ്യാറാക്കിയിരിക്കുന്നത്. കാനഡയിലെ സുരക്ഷിതമായ 10 നഗരങ്ങൾ ഇവയാണ്.
ഓക്ക് ബേ, ബ്രിട്ടീഷ് കൊളംബിയ
27.5 എന്ന വളരെ കുറഞ്ഞ സിഎസ്ഐ ആണ് ഓക്ക് ബേക്ക് ഉള്ളത്. സമാധാന പൂർണ്ണമായ അന്തരീക്ഷം കാരണം റിട്ടയർമെന്റ് ജീവിതം ആസ്വദിക്കുന്നവരും കുടുംബങ്ങളും മികച്ച ഇടമായി ഓക്ക് ബേ യെ നോക്കിക്കാണുന്നു.
ബ്ലെയ്‌ൻവിൽ, ക്യുബെക്
മോൺട്രിയാലിനു സമീപം സ്ഥിതി ചെയ്യുന്ന ബ്ലെയ്‌ൻവിൽ എന്ന നഗരത്തിന്റെ സിഎസ്ഐ 28.3 ആണ്. കുടുംബ സൗഹൃദമായ അന്തരീക്ഷം, വൈബ്രന്റായ കമ്മ്യൂണിറ്റി ലൈഫ് എന്നിവ ഇവിടത്തെ പ്രത്യേകയാണ്.
അറോറ, ഒൻ്റാറിയോ
ഗ്രേറ്റർ ടൊറന്റോ ഏരിയയിൽ സ്ഥിതി ചെയ്യുന്ന ഈ നഗരത്തിന്റെ സിഎസ്ഐ 34.2. നഗരജീവിതത്തിന്റെ ഭംഗിയും സുഭഗതയും ഇവിടെ ആവോളമുണ്ട്. മികച്ച വിദ്യാലയങ്ങൾ, ഹരിതഭമായ പാർക്കുകൾ, മികച്ച പൊതു സുരക്ഷ സംവിധാനങ്ങൾ എന്നിവ ഇവിടെയുള്ള ആകർഷക ഘടകങ്ങളാണ്.
ലസാൽ, ഒൻ്റാറിയോ
വിൻഡ്സറിന് സമീപമുള്ള ഗ്രാമപ്രദേശമാണ് ലസാൽ. 35.7 ആണ് ഇവിടുത്തെ സിഎസ്ഐ. ശാന്ത സുന്ദരമായ അന്തരീക്ഷമാണ് ഇവിടുത്തെ പ്രധാന പ്രത്യേക.
ബർളിങ്ടൺ, ഒന്റാരിയോ
ഒന്റാരിയോയിലെ മറ്റൊരു സുന്ദര സ്വർഗമാണ് ബർളിങ്ടൺ. 40.9 ആണ് സിഎസ്ഐ. മികച്ച ജീവിത നിലവാരം കൊണ്ട് ഏറെ പ്രസിദ്ധമാണ് ഈ നഗരം.
ലെവിസ്, ക്യുബെക്
കിഴക്കൻ ക്യൂബെക്കിലെ നഗരമാണ് ലെവിസ്. സെൻ്റ് ലോറൻസ് നദിയുടെ തെക്ക് തീരത്ത് ക്യൂബെക്ക് സിറ്റിക്ക് എതിർവശത്തായി സ്ഥിതി ചെയ്യുന്നു. 41.6 ആണ് സിഎസ്ഐ.
മാർഖം, ഒന്റാരിയോ
ഗ്രേറ്റർ ടൊറന്റോ ഏരിയയുടെ ഭാഗമായ നഗരമാണ് ഇത്. 44.5 ആണ് സിഎസ്ഐ. സാംസ്കാരിക വൈവിധ്യമാണ് ഏറ്റവും വലിയ പ്രത്യേകത. കമ്മ്യൂണിറ്റി സർവീസുകൾ, ശക്തമായ പോലീസ് സംവിധാനം എന്നിവ നഗരത്തെ കൂടുതൽ സുരക്ഷിതമാക്കുന്നു.
ക്യുബെക് സിറ്റി, ക്യുബെക്
കാനഡയിലെ സുരക്ഷിതമായ നഗരങ്ങളുടെ പട്ടികയിൽ തുടർച്ചയായി ഇടം പിടിക്കുന്ന നഗരമാണ് ക്യുബെക് സിറ്റി. 44.8 ആണ് സിഎസ്ഐ.
റിച്ച്മണ്ട് ഹിൽ, ഒന്റാരിയോ
ഒൻ്റാറിയോയിലെ തെക്ക്-മധ്യ യോർക്ക് മേഖലയിലെ ഒരു നഗരമാണ് റിച്ച്മണ്ട് ഹിൽ . ഗ്രേറ്റർ ടൊറൻ്റോ ഏരിയയുടെ ഭാഗം കൂടിയാണിത്. 45.9 ആണ് സിഎസ്ഐ.
ഒട്ടാവ, ഒന്റാരിയോ
കാനഡയുടെ തലസ്ഥാന നഗരമാണ് ഒട്ടാവ. ദക്ഷിണ ഒന്റാരിയോയുടെ കിഴക്കൻ പ്രദേശത്തുള്ള ഒട്ടാവ താഴ്വരയിൽ ഒട്ടാവ നദിയുടെ തീരത്തായാണ് നഗരം സ്ഥിതി ചെയ്യുന്നത്. 51.1 ആണ് സിഎസ്ഐ.