കാനഡയുടെ പടിഞ്ഞാറൻ ഭാഗങ്ങളിൽ അസാധാരണമായ കാലാവസ്ഥ വ്യതിയാനം അനുഭവപ്പെടുന്നു. കടുത്ത തണുപ്പിൽ നിന്ന് റെക്കോഡ് ഉയർന്ന ചൂടിലേക്കും തിരിച്ചും താപനില മാറിമാറുന്നു. കൂടാതെ, ചില പ്രദേശങ്ങളിൽ ശക്തമായ മഴയും കാണപ്പെടുന്നു.
കഴിഞ്ഞ ആഴ്ച, പല പ്രദേശങ്ങളും -30°C വരെ തണുപ്പ് അനുഭപ്പെട്ടിരുന്നു. ഇതുമൂലം ഗതാഗത തടസ്സങ്ങൾ, സ്കൂളുകൾ അടച്ചുപൂട്ടൽ, ഊർജ്ജ കുറവ് എന്നിവ ഉണ്ടായി.
തണുപ്പിന് ശേഷം, കാലാവസ്ഥ പെട്ടെന്ന് മാറി. ചില പ്രദേശങ്ങളിൽ 20°C ൽ കൂടുതൽ ചൂട് രേഖപ്പെടുത്തി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പല പ്രദേശങ്ങളിലും ശക്തമായ മഴ ലഭിച്ചു. ഈ മഴ കൊടുങ്കാറ്റുകൾക്കും വെള്ളപ്പൊകങ്ങൾക്കും കാരണമായി.
ഇന്നലെ ബി.സി.യിൽ, വെസ്റ്റ് വാൻകൂവറും അബോട്ട്‌സ്‌ഫോർഡും യഥാക്രമം 18.2, 17.3 ഡിഗ്രി സെൽഷ്യസ് എന്ന റെക്കോർഡ് താപനില രേഖപ്പെടുത്തി. വെസ്റ്റ് വാൻകൂവർ 18.2°C ആയി ഉയർന്നപ്പോൾ, അബോട്ട്സ്ഫോർഡ് 17.3°C വരെ എത്തി. ബി.സി.യിലുടനീളം 30-ൽപ്പരം സ്ഥലങ്ങളിൽ താപനില ദൈനംദിന റെക്കോർഡുകൾ തകർത്തതായി ഇസിസിസി വ്യക്തമാക്കി.
പ്രവിശ്യയുടെ തെക്കുപടിഞ്ഞാറൻ ഭാഗത്ത് കനത്ത മഴ ഉണ്ടാകാനിടയുണ്ടെന്നുംമ വാൻകൂവർ ഐലൻഡ്, സൺഷൈൻ കോസ്റ്റ്, വാൻകൂവർ, ഹൗ സൗണ്ട് എന്നിവിടങ്ങളിൽ വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ എന്നിവയ്ക്ക് സാധ്യതയുണ്ടെന്നും ഇസിസിസി മുന്നറിയിപ്പ് നൽകി.
ബി.സിയിലെ കാലാവസ്ഥാ പ്രതിസന്ധി കൂടുതൽ ഗുരുതരമാകുന്നു. ലില്ലൂട്ട് നദിയിലും വെള്ളപ്പൊകം ഉണ്ടാകാനിടയുണ്ടെന്ന് റിവർ ഫോർകാസ്റ്റ് സെന്റർ മുന്നറിയിപ്പ് നൽകിയിരിക്കുന്നു. ചൊവ്വാഴ്ച ഉച്ചയോടെ പെമ്പർട്ടൺ ഗ്രാമം പ്രാദേശിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും നിരവധി പേരെ കുടി ഒഴിപ്പിക്കാനുള്ള ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്.
