ഏറ്റവും പുതിയ എക്‌സ്‌പ്രസ് എൻട്രി നറുക്കെടുപ്പിലൂടെ (ITA) 6,300 അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകി ഇമിഗ്രേഷൻ, റെഫ്യൂജീസ്, സിറ്റിസൺഷിപ്പ് കാനഡ (IRCC). കോംപ്രിഹെൻസീവ് റാങ്കിംഗ് സിസ്റ്റത്തിൻ്റെ (CRS) കട്ട്ഓഫ് സ്കോർ 515 ഉള്ള കനേഡിയൻ എക്സ്പീരിയൻസ് ക്ലാസ് (CEC) ഉദ്യോഗാർത്ഥികളെയാണ് നറുക്കെടുപ്പിന് പരിഗണിച്ചത്.
ഇതുവരെ ആറ് നറുപ്പെടുപ്പുകളിലായി 17,361 ഉദ്യോഗാർത്ഥികൾക്ക് ഐആർസിസി ഇൻവിറ്റേഷൻ നൽകി. മെയ് മാസത്തിലെ ആദ്യ CEC എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിൽ അയച്ച ഇൻവിറ്റേഷനെക്കാൾ ഇരട്ടിയിലേറെയാണിത് ഈ നറുക്കെടുപ്പിൽ പരിഗണിച്ചത്.
CEC എക്സ്പ്രസ് എൻട്രി; 6,300 അപേക്ഷകർക്ക് ഇൻവിറ്റേഷൻ
Reading Time: < 1 minute






