മോഷണത്തെ ചെറുക്കാൻ ലക്ഷ്യമിട്ടുള്ള പൈലറ്റ് പ്രോഗ്രാമിൻ്റെ ഭാഗമായി തിരഞ്ഞെടുത്ത LCBO സ്റ്റോറുകളിൽ പ്രവേശിക്കാൻ ചില ഉപഭോക്താക്കൾക്ക് ഇനി ഫോട്ടോ തിരിച്ചറിയൽ രേഖ ഹാജരാക്കേണ്ടിവരുമെന്ന് വ്യക്തമാക്കി LCBO. പ്രവിശ്യയുടെ വടക്കൻ മേഖലയിലെ ആറ് സ്റ്റോറുകളിലാണ് ആദ്യഘട്ടത്തിൽ നിയന്ത്രിത പ്രവേശനം ഏർപ്പെടുത്തുന്നത്.
നിയന്ത്രിത പ്രവേശനത്തിന് മൂന്ന് കവാടങ്ങളുണ്ട്. പുറംവാതിൽ, വെസ്റ്റിബ്യൂൾ, ഉൾവാതിൽ.17 വയസ്സിന് മുകളിൽ പ്രായം തോന്നിക്കുന്ന ഉപഭോക്താക്കൾ വെസ്റ്റിബ്യൂലിൽ സുരക്ഷാ ജീവനക്കാർക്ക് തിരിച്ചറിയൽ കാർഡ് കാണിക്കണം.എല്ലാ മാനദണ്ഡങ്ങളും പാലിച്ചാൽ, ഉൾവാതിൽ തുറക്കുകയും ഷോപ്പിംഗ് ആരംഭിക്കാമെന്നും LCBO പറയുന്നു. സുരക്ഷാ ജീവനക്കാർ ഫോട്ടോ തിരിച്ചറിയൽ സ്കാൻ ചെയ്ത് അത് സാധുവാണെന്ന് ഉറപ്പുവരുത്തും. കൂടാതെ, ഉപഭോക്താവിന് കുറഞ്ഞത് 19 വയസ്സ് പ്രായമുണ്ടെന്നും സ്റ്റോറിൽ മുമ്പ് പ്രശ്നങ്ങൾ ഉണ്ടായിട്ടില്ലെന്നും പരിശോധിച്ച് ഉറപ്പ് വരുത്തുകയും ചെയ്യും.
LCBOയുടെ നിയന്ത്രിത പ്രവേശന പരീക്ഷണ പദ്ധതി നടപ്പിലാക്കുന്ന ആറ് സ്റ്റോറുകളിൽ നാലും തണ്ടർ ബേയിലും മറ്റ് രണ്ടെണ്ണം കെനോറയിലും സിയോക്സ് ലുക്കൗട്ടിലും ആണ്.
