ഭൂരിഭാഗം കനേഡിയൻമാരും( 95%) ഭക്ഷ്യ വില ഉയർന്നതാണെന്നും 97 ശതമാനം ആളുകൾ ഇത് അടുത്ത ആറ് മാസത്തിനുള്ളിൽ ഇത് കുറയില്ലെന്ന് വിശ്വസിക്കുന്നതായും സർവേ. 74 ശതമാനം കനേഡിയന്മാരും ഫെസ്റ്റിവൽ സമയത്ത് വില ഇനിയും ഉയുമെന്ന് വിശ്വസിക്കുന്നതായും സർവേ പറയുന്നു.
സർവേയിൽ പങ്കെടുത്തവരിൽ ഏകദേശം 40 ശതമാനം പേരും ഭക്ഷ്യ വില വർധിക്കാൻ കാരണം വിലക്കയറ്റവും പലചരക്ക് ശൃംഖലകളുടെ അധിക ലാഭവും മൂലമാണെന്ന് വിശ്വസിക്കുന്നു. എന്നാൽ കൂടുതൽ കനേഡിയൻമാർ( 22 ശതമാനം) കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇപ്പോൾ സർക്കാർ നയങ്ങളെ കുറ്റപ്പെടുത്തുന്നതായും സർവേ കണ്ടെത്തി.
ഭക്ഷ്യ വില ഉയരുന്നതിന്റെ കാരണം പലചരക്ക് കടകളുടെ ചൂഷണമാണെന്ന് വിശ്വസിക്കുന്ന കാനഡിയന്മാരുടെ എണ്ണം വർദ്ധിക്കുന്നതിനിടെയാണ് ഈ സർവേ നടന്നത്. Loblaw കമ്പനിയുടെ ഉടമസ്ഥതയിലുള്ള പലചരക്ക് കടകളെ ബഹിഷ്കരിക്കൊണ്ടുള്ള പ്രതിഷേധം നടക്കുന്നുണ്ട്. ഏപ്രിൽ 5ന് 1,507 മുതിർന്നവർക്കിടയിലാണ് സർവേ നടത്തിയത്.
ഭക്ഷ്യ വില 6 മാസത്തിനുള്ളിൽ കുറയില്ലെന്ന് കനേഡിയന്മാർ; സർവേ
Reading Time: < 1 minute






