ഹ്യൂമൻ ക്യാപിറ്റൽ പ്രയോറിറ്റീസ് (HCP) സ്ട്രീമിനായുള്ള എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിലൂടെ 1,424 ഉദ്യോഗാർത്ഥികൾക്ക് ഒൻ്റാറിയോ ഇമിഗ്രൻ്റ് നോമിനി പ്രോഗ്രാം (OINP) ഇൻവിറ്റേഷൻ നൽകി. 2023 സെപ്റ്റംബർ 19-നും 2024 സെപ്റ്റംബർ 19 നും ഇടയിൽ അപേക്ഷ സമർപ്പിച്ച സമഗ്ര റാങ്കിംഗ് സിസ്റ്റം (CRS) സ്കോർ 505-നും 528-നും ഇടയിലുള്ള ഉദ്യോഗാർത്ഥികൾക്കാണ് ഇൻവിറ്റേഷൻ നൽകിയത്.
ഒൻ്റാറിയോയിൽ സ്ഥിരതാമസമാക്കാൻ ആഗ്രഹം പ്രകടിപ്പിക്കുകയും 103 മുൻഗണനാ തൊഴിലുകളിൽ ഒന്നിൽ പ്രവൃത്തിപരിചയം ഉള്ള എക്സ്പ്രസ് എൻട്രി ഉദ്യോഗാർത്ഥികളെയാണ് OINP തെരഞ്ഞെടുക്കുന്നത്.







