2024-ലെ കാനഡയില്‍ ടാക്‌സ് ഫയലിംഗ് സീസണ്‍ ഔദ്യോഗികമായി ആരംഭിച്ചതായി കാനഡ റെവന്യു ഏജന്‍സി. ഇതോടെ കനേഡിയന്‍ പൗരന്മാര്‍ക്ക് അവരുടെ ഇന്‍കം ടാക്‌സ് റിട്ടേണുകള്‍ ഓണ്‍ലൈനായി ഫയൽ ചെയ്യാൻ സാധിക്കും. പേപ്പര്‍ മുഖേന ഫയല്‍ ചെയ്യുവര്‍ക്ക് അവരുടെ ഇന്‍കം ടാക്‌സ് പാക്കേജും ഇപ്പോള്‍ തപാലില്‍ ലഭിച്ചിരിക്കണമെന്ന്സിആര്‍എ വ്യക്തമാക്കി.
കനേഡിയന്‍ പൗരന്മാര്‍ ഏപ്രില്‍ 30 നകം ടാക്‌സ് റിട്ടേണുകള്‍ ഫയല്‍ ചെയ്യണം. ഇത് റെവന്യു ഏജൻസിക്ക് പണമടയ്ക്കാനുള്ള സമയപരിധി കൂടിയാണ്. സെല്‍ഫ് എംപ്ലോയ്ഡ് കനേഡിയന്‍ പൗരന്മാര്‍ക്കും അവരുടെ പങ്കാളികള്‍ക്കും ജൂണ്‍ 15 വരെ സമയമുണ്ട്. സിആര്‍എയിലേക്ക് കുടിശ്ശികയുള്ള പണം പലിശ കൂടാതെ ഏപ്രില്‍ 30നകം അടച്ചിരിക്കണമെന്ന് സിആര്‍എ അറിയിച്ചു.
