അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ പുതിയ പഠന പെര്‍മിറ്റുകളുടെ പ്രോസസിംഗ് പകുതിയായി കുറഞ്ഞതായി റിപ്പോര്‍ട്ട്. ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ അപേക്ഷകളിലും ഗണ്യമായ കുറവുണ്ടായതായും റിപ്പോർട്ട് പറയുന്നു. 2024 നും 2026 നും ഇടയില്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ എണ്ണം കുറയ്ക്കുന്നതിന് ഇമിഗ്രേഷന്‍ റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ ഏര്‍പ്പെടുത്തിയ പുതിയ നിയമങ്ങളാണ് ഇടിവിന് കാരണമെന്ന് ഇമിഗ്രേഷന്‍ ഡാറ്റ പറയുന്നു.
കഴിഞ്ഞ വര്‍ഷം അനുവദിച്ച 404,668 സ്റ്റഡി പെര്‍മിറ്റുകളിൽ നിന്നും 28 ശതമാനം കുറവുണ്ടാകും. ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കാലയളവില്‍ ഇമിഗ്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് 152,000 സ്റ്റഡി പെര്‍മിറ്റുകള്‍ പ്രോസസ് ചെയ്തു. ഇതില്‍ 76,000 എണ്ണം അംഗീകരിച്ചു. ഇത് മൊത്തത്തിലുള്ള അംഗീകാര നിരക്കിനേക്കാള്‍ 50 ശതമാനം കുറവാണ്. ഈ വര്‍ഷം 292,000 സ്റ്റഡി പെര്‍മിറ്റുകള്‍ക്ക് അംഗീകാരം നല്‍കാനാണ് ഐആര്‍സിസി ലക്ഷ്യം.
കാനഡയിൽ സ്റ്റഡി പെര്‍മിറ്റുകളുടെ എണ്ണം കുറഞ്ഞു, ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ അപേക്ഷകളിലും കുറവ്

Reading Time: < 1 minute