അടുത്ത ഫെഡറൽ തിരഞ്ഞെടുപ്പിന് മുമ്പ് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ സ്ഥാനമൊഴിയണമെന്ന് ക്യുബെക്ക് ലിബറൽ എംപിമാർ. ദേശീയ കോക്കസ് നേതൃത്വത്തിന് ട്രൂഡോ രാജിവെയ്ക്കണമെന്ന് ആവശ്യം കൈമാറാൻ ക്യൂബെക്ക് ലിബറൽ കോക്കസിൻ്റെ അധ്യക്ഷയായ സ്റ്റെഫാൻ ലൗസണെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. എംപിമാരുടെ തീരുമാനം അറിയിച്ചുകൊണ്ട് ലോസൺ എക്സിക്യൂട്ടീവ് കോക്കസിന് ഒരു കത്ത് അയച്ചതായും കനേഡിയൻ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട് കോക്കസ് അംഗങ്ങളൊന്നും ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാൽ ക്യുബെക്ക് കോക്കസ് ജനുവരി 9 ന് ഔദ്യോഗിക യോഗം ചേരുമെന്ന് ലൗസൺ പറഞ്ഞു.
ഒൻ്റാറിയോ, അറ്റ്ലാൻ്റിക് ലിബറൽ കോക്കസുകൾ ട്രൂഡോയുടെ രാജി ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ക്യൂബെക്ക് കോക്കസിൻ്റെ ആഹ്വാനം.
ട്രൂഡോയുടെ നിലപാട് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം മാറിനിന്നില്ലെങ്കിൽ കോക്കസിൽ നിന്ന് ഒരു കലാപം നേരിടേണ്ടിവരുമെന്നും റിപ്പോർട്ടുകൾ പറയുന്നു. ട്രൂഡോയും ലിബറലുകളും ഒരു വർഷത്തിലേറെയായി സർവേയിൽ പിന്നിലാണ്. ലിബറലുകൾ വെറും 16 ശതമാനം പിന്തുണ മാത്രമാണെന്ന് അടുത്തിടെ ആംഗസ് റീഡ് നടത്തിയ സർവേ പറയുന്നു.
ട്രൂഡോയ്ക്ക് വലിയ തിരിച്ചടി; സ്ഥാനമൊഴിയണമെന്ന് ക്യുബെക്ക് ലിബറൽ കോക്കസ്
Reading Time: < 1 minute






