സ്റ്റഡി പെര്‍മിറ്റില്‍ കാനഡയിലെത്തിയ തീവ്രവാദി റെഫ്യൂജി സ്റ്റാറ്റസിനായി ‘ഗേ’യാണെന്ന് ചൂണ്ടിക്കാട്ടി റെഫ്യൂജി സ്റ്റാറ്റസ് നേടാന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ട്. സ്റ്റഡി പെര്‍മിറ്റില്‍ കാനഡയില്‍ പ്രവേശിച്ച തീവ്രവാദി പാക്കിസ്ഥാന്‍ സ്വദേശിയായ മുഹമ്മദ് ഷാസെബ് ഖാന്‍(20) താന്‍ ഗേയാണെന്ന് ചൂണ്ടിക്കാട്ടി റെഫ്യൂജി സ്റ്റാറ്റസ് നേടാന്‍ ശ്രമിച്ചതെന്നും റിപ്പോര്‍ട്ട് പറയുന്നു.
2023 ഒക്ടോബര്‍ 7 ന് ഇസ്രയേലില്‍ നടന്ന ഭീകരാക്രമണത്തിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ന്യൂയോര്‍ക്ക് സിറ്റിയില്‍ ജൂതന്മാരെ ലക്ഷ്യമിട്ട് തീവ്രവാദ ആക്രമണം നടത്താന്‍ ആസൂത്രണം ചെയ്യുന്നതിനിടയിലാണ് ഐഎസ് തീവ്രവാദ സംഘടനയുമായി ബന്ധമുള്ള ഷാസെബ് ഖാന്‍ അറസ്റ്റിലാകുന്നത്. ക്യുബെക്കില്‍ വെച്ച് സെപ്തംബര്‍ 4 നാണ് ആര്‍സിഎംപി ഷാസെബ് ഖാനെ അറസ്റ്റ് ചെയ്തത്. ഇസ്ലാമിക് സ്‌റ്റേറ്റ് ഡെത്ത് കള്‍ട്ടിന്റെ നിര്‍ദ്ദേശപ്രകാരമാണ് താന്‍ പ്രവര്‍ത്തിക്കുന്നതെന്ന് ഖാന്‍ പറഞ്ഞിരുന്നു.
