dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada international students #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Education #Immigration #India

വിദേശത്ത് പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണത്തിൽ വര്‍ധന, കൂടുതല്‍ കാനഡയില്‍

Reading Time: < 1 minute

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്ന് വിദേശരാജ്യത്ത് ഉപരിപഠനത്തിന് പോകുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിങ്. 2024ല്‍ 13,35,878 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ വിദേശരാജ്യങ്ങളില്‍ ഉപരിപഠനം നടത്തുന്നതായും മന്ത്രി രാജ്യസഭയില്‍ കണക്കുകള്‍ നിരത്തി പറഞ്ഞു.
വിദേശത്തേക്ക് പഠനത്തിനായി പോകുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണം എത്രയെന്ന ചോദ്യത്തിനായിരുന്നു മന്ത്രി കണക്കുകള്‍ രാജ്യസഭയില്‍ സമര്‍പ്പിച്ചത്. 2023ല്‍ 13,18,955 ആണ് വിദേശത്ത് പഠിച്ചിരുന്നതെന്നും 2022ല്‍ ഇത് 9,07,404 വിദ്യാര്‍ഥികളായിരുന്നുവെന്നും കണക്കുകള്‍ പറയുന്നു. 2024ല്‍ ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ പഠനം നടത്തുന്നത് കാനഡയിലാണ്. 4,27,000 വിദ്യാര്‍ഥികളാണ് കാനഡയിലുള്ളത്.
ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിനായി തെരഞ്ഞെടുക്കുന്ന രണ്ടാമത്തെ അമേരിക്കയാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. 3,37,630 വിദ്യാര്‍ഥികളാണ് അമേരിക്കയിലുള്ളത്. 8580 പേര്‍ ചൈനയിലും 900 പേര്‍ ഇസ്രയേലിലും എട്ടുപേര്‍ ഗ്രീസിലും 14 പേര്‍ പാകിസ്താനിലും 2510 പേര്‍ യുക്രൈനിലും പഠനം നടത്തുന്നതായും കേന്ദ്രത്തിന്റെ കണക്കുകളില്‍ പറയുന്നു.

Leave a comment

Your email address will not be published. Required fields are marked *