ന്യൂഡൽഹി: സിനിമാ താരങ്ങൾക്ക് പുറമെ ഡീപ് ഫേക്കിന് ഇരയായി ഇന്ത്യൻ ക്രിക്കറ്റ് താരം സച്ചിൻ ടെണ്ടുൽക്കർ. ഓൺലൈൻ ഗെയിം ആപ്ലിക്കേഷനെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള വീഡിയോയാണ് സച്ചിന്റേതായി പുറത്തിറങ്ങിയത്.
സച്ചിന്റെ ടെണ്ടുൽക്കർ തന്നെയാണ് ഇക്കാര്യം സാമൂഹിക മാധ്യമമായ എക്‌സിലൂടെ അറിയിച്ചത്. തന്റെ മകൾ സാറ ഓൺലൈനിൽ ഗെയിം കളിച്ച് വലിയ തുക സമ്പാദിക്കുന്നതായും അതുപോലെ എല്ലാവരും കളിക്കണമെന്ന തരത്തിലുള്ള വ്യാജ പരസ്യവീഡിയോയാണ് സച്ചിന്റെതായി പ്രചരിക്കുന്നത്. ഈ വിഡിയോയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് സച്ചിൻ പറഞ്ഞു. ഇത്തരത്തിൽ വീഡിയോ പ്രചരിക്കുന്നത് ആശങ്കയുണ്ടാക്കുന്നുിവെന്നും സച്ചിൻ എക്സിൽ കുറിച്ചു.
മുമ്പ് നടിമാരായ രശ്മിക മന്ദാന, കത്രീന കൈഫ്, കജോൾ, ആലിയ ഭട്ട്, പ്രിയങ്ക ചോപ്ര എന്നിവരുടെ ഡീപ് ഫേക്ക് വീഡിയോ പുറത്തുവന്നിരുന്നു.
