ഏറ്റവും കുറഞ്ഞ നിരക്കിൽ ബുക്ക് ചെയ്യുന്ന യാത്രക്കാർക്ക് പുതിയ സീറ്റ് സെലക്ഷൻ ഫീസ് ഈടാക്കാനുള്ള തീരുമാനത്തിൽ നിന്ന് എയർ കാനഡ പിന്മാറി. പഴയ നയം അനുസരിച്ച് സൗജന്യമായി സീറ്റ് സെലക്ട് ചെയ്യാൻ അനുവദിച്ചിരുന്ന യാത്രാ നിരക്കിൽ ടിക്കറ്റ് എടുക്കുന്ന യാത്രക്കാർക്ക് ചെക്ക്-ഇൻ സമയത്ത് സീറ്റുകൾ അനുവദിച്ചിരുന്നു. പക്ഷേ ഫ്രീ സീറ്റുകൾ ഉണ്ടെങ്കിൽ മാറ്റിയെടുക്കാൻ യാത്രക്കാർക്ക് കഴിയുമായിരുന്നു.
സ്റ്റാൻഡേർഡ് അല്ലെങ്കിൽ ബേസിക് നിരക്കുകളിൽ യാത്ര ചെയ്യുന്നവർക്ക് സീറ്റ് തിരഞ്ഞെടുക്കുന്നതിന് പണം നൽകേണ്ടിവരുമെന്ന് ഈ മാസം ആദ്യം എയർ കാനഡ ഉപഭോക്താക്കൾക്ക് മെയിൽ വന്നിരുന്നു.
സീറ്റിന് പ്രത്യേക ചാർജ് നയം പിൻവലിച്ച് എയർ കാനഡ
Reading Time: < 1 minute






