നാല് കനേഡിയൻ പ്രവിശ്യകളിലെ പുതിയ മിനിമം വേതനം ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വരും. ഇതോടെപ്രായമോ ജോലി ചെയ്യുന്ന സമയത്തെയോ അടിസ്ഥാനമാക്കാതെ എല്ലാ ജീവനക്കാർക്കും ഒരേ കുറഞ്ഞ വേതനം ലഭിക്കും. ഒൻ്റാറിയോ, മാനിറ്റോബ, സസ്‌കാച്വാൻ, പ്രിൻസ് എഡ്വേർഡ് ഐലൻഡ് എന്നീ നാല് പ്രവിശ്യകളിലെ മിനിമം വേതനമാണ് ഉയരുക.
- ഒൻ്റാറിയോ
ഒൻ്റാറിയോയിലെ പുതിയ മിനിമം വേതനം ഒക്ടോബർ 1 മുതൽ മണിക്കൂറിന് 17.20 ഡോളറായി ഉയരും. 18 വയസ്സിന് താഴെയുള്ള ആഴ്ചയിൽ 28 മണിക്കൂറോ അതിൽ കുറവോ ജോലി ചെയ്യുന്ന വിദ്യാർത്ഥികൾക്ക് അവരുടെ മിനിമം വേതനം മണിക്കൂറിന് $15.60 ൽ നിന്ന് $16.20 ആയി ഉയരും.
- മാനിറ്റോബ
ഒക്ടോബർ 1-ന്, മാനിറ്റോബയിലെ മിനിമം വേതനം മണിക്കൂറിന് $15.30ൽ നിന്ന് $15.80 ആയി ഉയരും. നിലവിൽ, എല്ലാ വർഷവും ഒക്ടോബർ 1-ന്, പ്രവിശ്യാ സിപിഐയെ അടിസ്ഥാനമാക്കി സർക്കാർ വാർഷിക ക്രമീകരണം നടത്താറുണ്ട്.
- സസ്‌കാച്വാൻ
സസ്‌കാച്ചെവാനിലെ മിനിമം വേതനം ഒക്‌ടോബർ 1-ന് മണിക്കൂറിന് $14-ൽ നിന്ന് $15.00 ഡോളരായി ഉയരും.
- പ്രിൻസ് എഡ്വേർഡ് ഐലൻഡ്
ഒക്ടോബർ 1 മുതൽ പ്രിൻസ് എഡ്വേർഡ് ഐലൻഡിലെ പുതിയ മിനിമം വേതനം മണിക്കൂറിന് 16 ഡോളറായിരിക്കും.