dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Kerala #Malayalam Movies

വിശ്വശാന്തി ഫൗണ്ടേഷന്‍ 3 കോടി നല്‍കും, സ്‌കൂള്‍ പുതുക്കി പണിയും: മോഹന്‍ലാൽ

Reading Time: < 1 minute

വയനാട് പുനരധിവാസത്തിന് വിശ്വശാന്തി ഫൗണ്ടേഷൻ മൂന്നു കോടി രൂപ നൽകുമെന്ന് നടൻ മോഹൻലാൽ. ആദ്യഘട്ടമായാണ് 3 കോടി രൂപ നൽകുക. പിന്നീട് ആവശ്യമുള്ളത് അനുസരിച്ച് കൂടുതൽ തുക വേണമെങ്കിൽ നൽകുമെന്നും അദ്ദേഹം പറഞ്ഞു. വയനാട്ടിൽ ഉരുൾപൊട്ടലുണ്ടായ മേഖലകൾ സന്ദർശിച്ചശേഷം പുഞ്ചിരിമട്ടത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരം.
2015ൽ മോഹൻലാൽ മാതാപിതാക്കളായ വിശ്വനാഥന്റെയും ശാന്തകുമാരിയുടെയും പേരിൽ സ്ഥാപിച്ചതാണ് വിശ്വശാന്തി ഫൗണ്ടേഷൻ. താനും കൂടി ഉൾപ്പെടുന്ന 122 ഇൻഫെന്ററി ബറ്റാലിയൻ ടിഎ മദ്രാസാണ് ആദ്യം ഇവിടെയെത്തുന്നത്. കഴിഞ്ഞ 16 വർഷമായി ഈ ബറ്റാലിയന്റെ ഭാഗമാണ് താനെന്നും ഇവർക്കൊക്കെ പ്രചോദനമാകാനും അവരോട് നന്ദി പറയാനും മനസ്സുകൊണ്ട് അവരെ നമസ്കരിക്കാനുമാണ് ഇവിടെയെത്തിയതെന്നും മോഹൻലാൽ പറഞ്ഞു.

Leave a comment

Your email address will not be published. Required fields are marked *