കനേഡിയൻ സൈന്യത്തിന്റെ ഡ്രസ്സ് കോഡിൽ മാറ്റം. താടി ട്രിം ചെയ്യണമെന്നും നീളമുള്ള മുടി പിന്നിലേക്ക് കെട്ടി വെക്കണമെന്നുമാണ് നിർദ്ദേശം. 2022 ൽ ഇത്തരത്തിലുള്ള നിയന്ത്രണം നീക്കിയിരുന്നു. അതിന് ശേഷം ഇപ്പോഴാണ് പിന്നെയും ഈ നിർദ്ദേശങ്ങൾ വരുന്നത്.
ഷർട്ട് കോളറിന് താഴെ വരെ നീണ്ട മുടി മുഖത്തേക്ക് വരാത്ത വണ്ണം പിറകിലേക്ക് കെട്ടിവെക്കണം എന്നാണ് നിർദ്ദേശം. ഫേഷ്യൽ ഹെയറിന് 2.5 സെന്റീമീറ്ററിലധികം നീളം പാടില്ലെന്നും കനേഡിയൻ സായുധസേന അറിയിച്ചിട്ടുണ്ട്.
സൈന്യത്തിലേക്ക് കൂടുതൽ ആളുകളെ ആകർഷിക്കുന്നതിന്റെ ഭാഗമായി 2022ൽ ഇത്തരം നിയന്ത്രണങ്ങൾ എടുത്തുമാറ്റിയിരുന്നു. കൃത്രിമമായ നഖങ്ങൾ, ഫേസ് ടാറ്റൂ, മുടിക്ക് നിറം നൽകൽ എന്നിവയ്ക്കെല്ലാം അന്ന് അനുമതി നൽകിയിരുന്നു. ഇതിനാണ് മാറ്റം വരുന്നത്.
പുതിയ മാറ്റങ്ങളെ കുറച്ച് സേനാംഗങ്ങളെ കഴിഞ്ഞ ആഴ്ച തന്നെ അറിയിച്ചിട്ടുണ്ട്. ജൂലൈ രണ്ടു മുതൽ പുതിയ ഡ്രസ്സ് കോഡ് പ്രാബല്യത്തിൽ വരും. ഡ്രസ്സ് കോഡിൽ ഉള്ള മതപരമായ ഇളവുകൾ ഇപ്പോഴും നിലവിലുണ്ട്.
മുടി കെട്ടി വെക്കണം, താടി ട്രിം ചെയ്യണം; കനേഡിയൻ സൈന്യത്തിന്റെ ഡ്രസ്സ് കോഡിൽ മാറ്റം
Reading Time: < 1 minute






