കുടിയേറ്റക്കാർക്ക് കാനഡയിൽ സാമ്പത്തിക ആത്മവിശ്വാസം നഷ്ടപ്പെടുന്നതായി ഇൻ്ററാക് കോർപ്പറേഷൻ സർവേ. മികച്ച സാമ്പത്തിക ഭാവി കെട്ടിപ്പടുക്കുമെന്ന ആത്മവിശ്വാസത്തോടെയാണ് 61 ശതമാനം കൂടിയേറ്റക്കാരും കാനഡയിലെത്തുന്നത്. എന്നാൽ സ്ഥിരതാമസമാക്കി ഒരു മാസത്തിനുള്ളിൽ തന്നെ അവരുടെ ആത്മവിശ്വാസം 31 ശതമാനം കുറഞ്ഞതായാണ് സർവേ കണ്ടെത്തി. സർവേയിൽ പങ്കെടുത്തവരിൽ 80 ശതമാനം പേരും കാര്യമായ സാമ്പത്തിക പ്രയാസങ്ങൾ നേരിടുന്നതായി വ്യക്തമാക്കി. പുതിയ സാമ്പത്തിക സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനുള്ള പ്രശ്നങ്ങളാണ് ഇവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത്. കൂടാതെ കുറഞ്ഞ ശമ്പളവും, താമസ സൗകര്യങ്ങളുടെ കുറവുമെല്ലാം ഇവരുടെ ആത്മവിശ്വാസം ചോർത്തുന്നതായി സർവേ പറയുന്നു.
