ഓൺലൈനിൽ എത്രയധികം സമയം ചെലവഴിക്കുന്നുവോ അത്രത്തോളം പോപ്കോൺ ബ്രെയിനിനുള്ള സാധ്യത കൂടുതലാണെന്നാണ് ഗവേഷകർ പറയുന്നത്. ഫോൺ, കമ്പ്യൂട്ടർ എന്നിവയുടെ അമിതോപയോഗം മസ്തിഷ്കത്തിന്റെ സ്വഭാവത്തിൽ തന്നെയും മാറ്റമുണ്ടാക്കുന്നു. ‘ജെൻ സി’ എന്നറിയപ്പെടുന്ന പുതു തലമുറയിൽപ്പെട്ടവരിൽ ഏറെ പ്രചാരത്തിലുള്ള വാക്കാണ് പോപ്‌കോൺ ബ്രെയിൻ.
ചെയ്യുന്ന ഒരു കാര്യത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാനാവാത്ത അവസ്ഥ. ഇടക്കിടെ സോഷ്യൽ മീഡയയും ഫോണിൽ വരുന്ന നോട്ടിഫിക്കേഷനും പോസ്റ്റുകളും നമ്മെ അങ്ങോട്ട് ആകർഷിക്കുക. ഒരു കാര്യം ചെയ്തുതീർക്കാൻ വേണ്ടത്ര ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതാവുക.ശ്രദ്ധ ചിതറുന്നതിലൂടെ ഒരു ജോലി കൃത്യമായി ചെയ്ത് തീർക്കാനാവാതെ സമ്മർദ്ദത്തിലാവുക. സ്വന്തം ചിന്ത പോലും സോഷ്യൽ മീഡിയ വഴി രൂപപ്പെടുത്തുക. സോഷ്യൽ മീഡിയയുടെ ഉപയോഗത്തിലൂടെ ആത്മപരിശോധന നടത്തുക, ഇങ്ങനെ നിസ്സാരമല്ല ഓൺലൈൻ അടിമത്തം തീർക്കുന്ന പ്രശ്നങ്ങൾ.
പോപ്കോൺ ബ്രെയിൻ രോഗബാധ; പ്രശ്നങ്ങൾ ഗുരുതരമാണ്
Reading Time: < 1 minute






