കാനഡയില്‍ സാമ്പത്തിക അസമത്വം വർധിച്ചതായി റിപ്പോർട്ട്. താഴ്ന്ന വരുമാനക്കാരായ കനേഡിയന്‍ പൗരന്മാരെ അപേക്ഷിച്ച് ഏറ്റവും സമ്പന്നരായ കുടുംബങ്ങളുടെ വളര്‍ച്ച വേഗത്തിലായതിനാല്‍ കാനഡയില്‍ സാമ്പത്തിക അസമത്വം രൂക്ഷമാകുകയാണെന്ന് ടിഡ് ബാങ്ക് പുറത്തുവിട്ട റിപ്പോര്‍ട്ട് പറയുന്നു. കഴിഞ്ഞ വര്‍ഷം ഏറ്റവും ഉയര്‍ന്ന വരുമാനക്കാരും ഏറ്റവും താഴ്ന്ന വരുമാനക്കാരും തമ്മിലുള്ള അന്തരം 2015 ന് ശേഷം ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയതായി റിപ്പോർട്ട് പറയുന്നു.
മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 2023 ല്‍ ഉയര്‍ന്ന വിഭാഗത്തിലെ ഗാര്‍ഹിക വരുമാനം ആറ് ശതമാനം വര്‍ധിച്ച് ശരാശരി 197,909 ഡോളറായിരുന്നു. താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങള്‍ക്ക് 0.3 ശതമാനം വര്‍ധന രേഖപ്പെടുത്തി. ഇതോടെ ശരാശരി വാര്‍ഷിക വരുമാനം 31,518 ഡോളറായി. അതേസമയം, ഇടത്തരം കുടുംബങ്ങള്‍ക്ക് ശരാശരി വര്‍ഷിക രുമാനം 0.3 ശതമാനം ഇടിഞ്ഞ് 59,178 ഡോളറിലെത്തി. റിയല്‍ എസ്‌റ്റേറ്റ് ആസ്തികളിലെ ഇടിവ്, മോര്‍ഗേജ് കടങ്ങള്‍ വര്‍ധിച്ചതിനാല്‍ ഇടത്തരം, താഴ്ന്ന വരുമാനമുള്ള കുടുംബങ്ങളെ ബാധിച്ചു.
കാനഡയില്‍ സാമ്പത്തിക അസമത്വം വർധിച്ചു
Reading Time: < 1 minute






