2025-ൽ കനേഡിയന്മാരുടെ ഏറ്റവും വലിയ സാമ്പത്തിക മുൻഗണന കടം വീട്ടുന്നതിനാണെന്ന് CIBC സർവേ. ഗാർഹിക വസ്തുക്കളുടെ വിലക്കയറ്റവും ഉയർന്ന പലിശനിരക്കും ഏറ്റവും വലിയ സാമ്പത്തിക പ്രശ്‌നങ്ങളായി ജനങ്ങൾ കണക്കാക്കുന്നതായും സർവേ കണ്ടെത്തി.
കനേഡിയൻമാരിൽ മൂന്നിൽ രണ്ട് ഭാഗവും മാന്ദ്യത്തിൻ്റെ സാധ്യതയെക്കുറിച്ച് ആശങ്കാകുലരാണെന്ന് CIBC പറയുന്നു. എന്നാൽ സർവേയിൽ പങ്കെടുത്തവരിൽ പകുതിയിലധികവും പ്രതീക്ഷിക്കാത്ത സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടാൻ തയ്യാറാണെന്ന് വ്യക്തമാക്കി.
ജീവിതച്ചെലവ് വർധിച്ചതും, ദൈനംദിന ചെലവുകൾ വരുമാനത്തേക്കാൾ കൂടുതലായതും സാമ്പത്തിക അടിയന്തരാവസ്ഥകൾ എന്നിവ കാരണം കഴിഞ്ഞ 12 മാസത്തിനുള്ളിൽ പ്രതികരിച്ചവരിൽ 28 ശതമാനം പേരും കൂടുതൽ കടങ്ങൾ എടുത്തിട്ടുണ്ടെന്ന് CIBC പറയുന്നു.
1,500 കനേഡിയന്മാരിലായി നവംബർ 27 നും ഡിസംബർ 2 നും ഇടയിൽ CIBC ഓൺലൈനായാണ് സർവേ നടത്തിയത്.
2025-ൽ കനേഡിയന്മാർ മുൻഗണന നൽകുന്നത് കടം വീട്ടാൻ; CIBC
Reading Time: < 1 minute






