ആറു പതിറ്റാണ്ടിനിടെ കാനഡയിൽ 2023-ൽ കാനഡയിൽ ഏറ്റവും ഉയർന്ന വാർഷിക ജനസംഖ്യ വളർച്ച നിരക്ക് രേഖപ്പെടുത്തിയതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ റിപ്പോർട്ട്. കഴിഞ്ഞ വർഷം ജനസംഖ്യ 3.2 ശതമാനം വർധിച്ചു. 1957 ൽ 3.3 ശതമാനം വളർച്ചയുമായി താരതമ്യപ്പെടുത്തുമ്പോൾ ഏറ്റവും വേഗതയേറിയ വളർച്ചയാണിത്. 2024 ജനുവരി 1-ന് ജനസംഖ്യ 40,769,890 ആയി ഉയർന്നതായും സ്റ്റാറ്റിസ്റ്റിക്സ് കാനഡ റിപ്പോർട്ട് പറയുന്നു.
