പ്രായപൂർത്തിയായവരുടെ പാസ്പോർട്ട് പുതുക്കൽ അപേക്ഷകളിൻമേലുള്ള നടപടിക്രമങ്ങൾ തടസരഹിതമാക്കാൻ ഓട്ടമേഷൻ സാങ്കേതിക വിദ്യകളുടെ ഉപയോഗം വിപുലമാക്കാൻ തീരുമാനിച്ച് കാനഡ. വിദേശ പൗരന്മാരുടെ ഇമിഗ്രേഷന് പ്രൊസസ് ചെയ്യുന്നതിന് നിലവിൽ ഓട്ടോമേഷൻ ടൂളുകൾ ഉപയോഗിക്കുന്നുണ്ട്. പുതിയ പാസ്പോർട്ട് അപേക്ഷകൾ, കുട്ടികളുടെ അപേക്ഷകൾ തുടങ്ങിയവയിൽ ഓട്ടോമേഷൻ സാങ്കേതികവിദ്യ ഉപയോഗിക്കുന്നില്ല. പകരം, പാസ്പോർട്ട് ഉദ്യോഗസ്ഥർ അവ നേരിട്ട് പരിശോധിക്കുകയാണ് ചെയ്യുക.
പ്രായപൂർത്തിയായവരുടെ പാസ്പോർട്ട് പുതുക്കുന്നതിനുള്ള നടപടി ക്രമങ്ങളിൽ ഓട്ടമേഷൻ സാങ്കേതിക വിദ്യ പാസ്പോർട്ട് ജീവനക്കാരെ സഹായിക്കും. മുൻപ് ഉണ്ടായിരുന്ന പാസ്പോർട്ടുമായി ബന്ധപ്പെട്ട് സ്റ്റോർ ചെയ്ത വിവരങ്ങൾ നിലവിൽ സമർപ്പിച്ച അപേക്ഷയുമായി ചേർന്ന് പോകുന്നുണ്ടോ എന്ന് ഓട്ടമേഷൻ ടൂൾ വഴി കണ്ടെത്തും. പാസ്പോർട്ട് പുതുക്കലുമായി ബന്ധപ്പെട്ട കാലതാമസം കുറയ്ക്കുമെന്നതാണ് പ്രധാനപ്പെട്ട കാര്യം.
പാസ്പോർട്ട് പുതുക്കൽ : ഓട്ടമേഷൻ സാങ്കേതികവിദ്യയുടെ ഉപയോഗം വിപുലമാക്കാൻ കാനഡ

Reading Time: < 1 minute