ജിടിഎയിലുടനീളം ഇന്ന് ശക്തമായ കാറ്റും ഇടിമിന്നലും ശക്തമായ മഴയ്ക്കും സാധ്യതയുള്ളതിനാൽ മുന്നറിയിപ്പ് നൽകി എൻവയോൺമെന്റ് കാനഡ. മിസിസാഗ, ബ്രാംപ്‌ടൺ, ബർലിംഗ്ടൺ, ഓക്ക്‌വിൽ, ഹാൾട്ടൺ ഹിൽസ്, മിൽട്ടൺ എന്നിവിടങ്ങളിൽ മുന്നറിയിപ്പ് ബാധകമാണ്. ടൊറൻ്റോ, കാലിഡൺ, യോർക്ക്, ഡർഹാം മേഖലകൾ നിരീക്ഷണത്തിലാണെന്നും കാലാവസ്ഥാ ഏജൻസി വ്യക്തമാക്കി.
ശക്തമായ കാറ്റ് തെക്കൻ ഒൻ്റാറിയോയിൽ നിന്ന് കിഴക്കോട്ട് നീങ്ങുന്നതായും ഇത് ശക്തമായ മഴയ്ക്കും ആലിപ്പഴം വീഴ്ചയും ഒറ്റപ്പെട്ട നാശനഷ്ടമുണ്ടാക്കാൻ സാധ്യതയുണ്ടെന്നും ഏജൻസി പറയുന്നു. ശക്തമായ കാറ്റ് രാവിലെ മുതൽ ഉച്ചവരെ നീണ്ടുനിൽക്കും. 50 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നും മണിക്കൂറിൽ 90 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശുമെന്നും ദേശീയ കാലാവസ്ഥാ ഏജൻസിയുടെ മുന്നറിയിപ്പ് വ്യക്തമാക്കുന്നു.
കനത്ത മഴ വെള്ളപ്പൊക്കത്തിനും റോഡുകളിൽ വെള്ളക്കെട്ടിനും കാരണമാകുമെന്ന് എൻവയോൺമെന്റ് കാനഡ മുന്നറിയിപ്പ് നൽകിട്ടുണ്ട്. തിങ്കളാഴ്ച ജിടിഎയുടെ ചില പ്രദേശങ്ങളിൽ ഇടിമിന്നലും മഴയും വെള്ളപ്പൊക്കത്തിന് കാരണമായിരുന്നു.
ജിടിഎയിലുടനീളം ശക്തമായ കാറ്റിനും ഇടിമിന്നലും,മഴയ്ക്കും സാധ്യത; മുന്നറിയിപ്പ് നൽകി
Reading Time: < 1 minute






