ടൊറന്റോയില്‍ ബുധനാഴ്ചയും മഴയും കാറ്റുമുള്ള കാലാവസ്ഥ പ്രതീക്ഷിക്കുന്നതായി നിരീക്ഷണ കേന്ദ്രം. പ്രദേശത്ത് 25 മുതൽ 40 മില്ലി മീറ്റർ വരെ മഴ പെയ്തേക്കാമെന്ന് എൻവയോൺമെന്റ് കാനഡ മുന്നറിയിപ്പ് നൽകുന്നു. രാവിലെ മണിക്കൂറിൽ 80 കിലോമീറ്റർ വേഗതയിൽ കാറ്റടിക്കാൻ സാധ്യതയുണ്ടെന്നും ഇത് ദിവസത്തിലുടനീളം തുടർന്നേക്കുമെന്നുമാണ് സൂചന.
രാവിലെ യാത്രകൾ ദുഷ്കരമായേക്കുമെന്ന് ടൊറന്റോ പോലീസും മുന്നറിയിപ്പ് നൽകുന്നുണ്ട്. വെള്ളപ്പൊക്ക സാധ്യത കണക്കിലെടുത്ത് പുഴ, അരുവി, കടൽ എന്നിവിടങ്ങളിൽ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്.
ടൊറന്റോയിൽ രണ്ട് സെന്റീമീറ്റർ വരെ മഞ്ഞു വീഴ്ചയ്ക്കും സാധ്യത ഉണ്ട്. താപനില ഒരു ഡിഗ്രി സെൽഷ്യസിലേക്ക് വരെ എത്തിയേക്കാം.
ടൊറന്റോയിൽ മഴയും കാറ്റും തുടർന്നേക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

Reading Time: < 1 minute