തിങ്കളാഴ്ച ഒൻ്റാരിയോയുടെ ഭൂരിഭാഗം പ്രദേശത്തും ശക്തമായ കാറ്റിനും മഞ്ഞ് വീഴ്ചയ്ക്കും സാധ്യതയുള്ളതിനാൽ മുന്നറിയിപ്പ് നൽകി എൻവയേൺമെന്റ് കാനഡ. കാറ്റ് മണിക്കൂറിൽ 70 മുതൽ 90 കിലോമീറ്റർ വരെയുള്ള ശക്തമായ കാറ്റ് ഉച്ചയോടെ ആരംഭിച്ച് രാത്രി വരെ തുടരുമെന്ന് ദേശീയ കാലാവസ്ഥാ ഏജൻസി മുന്നറിയിപ്പിൽ പറയുന്നു.
ശക്തമായ കാറ്റ് കാരണം മരക്കൊമ്പുകൾ ഒടിഞ്ഞുവീഴുകയും, മറ്റ് നാശനഷ്ടങ്ങൾ കാരണമോ കാരണം വൈദ്യുതി തടസം ഉണ്ടായേക്കാമെന്നും ഏജൻസി പറയുന്നു. ശക്തമായ കാറ്റും മഞ്ഞ് വീഴ്ചയും ദൃശ്യപരത കുറയ്ക്കുന്നതിനാൽ യാത്രയെ ബാധിക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു.
ബാരി – കോളിംഗ്‌വുഡ് – ഹിൽസ്‌ഡെയ്ൽ, ബ്രാൻ്റ്‌ഫോർഡ് – കൗണ്ടി ഓഫ് ബ്രാൻ്റ്, ബർലിംഗ്ടൺ – ഓക്ക്‌വില്ലെ, കാലിഡൺ, ഹാമിൽട്ടൺ, ടൊറൻ്റോ, ഗൾഫ് – എറിൻ – സതേൺ വെല്ലിംഗ്ടൺ കൗണ്ടി, ഹാൾട്ടൺ ഹിൽസ് – മിൽട്ടൺ, ഇന്നിസ്ഫിൽ – ന്യൂ ടെകംസെത്ത്
പീറ്റർബറോ സിറ്റി – ലേക്ഫീൽഡ് – സതേൺ പീറ്റർബറോ കൗണ്ടി, പിക്കറിംഗ് – ഒഷാവ – സതേൺ ഡർഹാം മേഖല, ഉക്സ്ബ്രിഡ്ജ് – ബീവർട്ടൺ – ലണ്ടൻ – നോർത്തേൺ ഡർഹാം മേഖല ഈസ്റ്റേൺ മിഡിൽസെക്‌സ് കൗണ്ടി, വോൺ – റിച്ച്മണ്ട് ഹിൽ – മാർക്കം എന്നിടങ്ങളിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
തിങ്കളാഴ്ച ഉച്ചയോടെ മണിക്കൂറിൽ കോബർഗ് – കോൾബോൺ – വെസ്റ്റേൺ നോർത്തംബർലാൻഡ് കൗണ്ടി, ഡൺവില്ലെ – കാലിഡോണിയ – ഹാൽഡിമാൻഡ്, നയാഗ്ര ഫാൾസ് – വെല്ലാൻഡ് – സതേൺ നയാഗ്ര മേഖല, സിംകോ – ഡൽഹി – നോർഫോക്ക്, സെൻ്റ് കാതറിൻസ് – ഗ്രിംസ്ബി – വടക്കൻ നയാഗ്ര മേഖലകളിൽ 100 കി.മീ വേഗതയിൽ ശക്തമായ തെക്ക് പടിഞ്ഞാറൻ ശക്തമാകാറ്റ് വീശുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിക്കാമെന്നും ദ്യുതി തടസ്സത്തിന് കാരണമാകുമെന്നും മുന്നറിയിപ്പ് പറയുന്നു.
ഡ്രൈവിങിനെ ബാധിക്കും.
പ്രവിശ്യയുടെ ചില ഭാഗങ്ങളിൽ തിങ്കളാഴ്ച വൈകുന്നേരത്തോടെ 10 മുതൽ 20 സെൻ്റീമീറ്റർ വരെ മഞ്ഞുവീഴ്ചയും മണിക്കൂറിൽ 70 കി.മീ വേഗതയിൽ വീശിയടിക്കുന്ന ശക്തമായ കാറ്റുനും സാധ്യയുള്ളതിനാൽ ദൃശ്യപരത കുറയാൻ സാധ്യതയുള്ളതിനാൽ യാത്രാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അപകടകരമായ ശൈത്യകാല ഡ്രൈവിങ് സാഹചര്യങ്ങൾ പ്രതീക്ഷിക്കാമെന്നും ഡ്രൈവർമാർ യാത്രകൾ ക്രമീകരിക്കണമെന്നും ഏജൻസി പറയുന്നു.