ഉയര്‍ന്ന പാര്‍പ്പിട വില കാരണം കാനഡയില്‍ വീട് വാങ്ങുന്നവർ സഹ-ഉടമസ്ഥതയില്‍ വീട് വാങ്ങുന്നത് വർധിക്കുന്നതായി സർവേ. 20 ശതമാനത്തിലധികം പേരും ഇത്തരത്തിൽ വീട് വീട് വാങ്ങുന്നത് പരിഗണിക്കുന്നതായി Re/Max റിപ്പോര്‍ട്ട് പറയുന്നു. 22 കനേഡിയന്‍ നഗരങ്ങളിലെ താമസക്കാരെ ഉൾപ്പെടുത്തി നടത്തിയ സർവേയിൽ 48 ശതമാനം പേര്‍ ബദല്‍ മോഡല്‍ ഉപയോഗിച്ച് വീട് വാങ്ങുന്നത് പരിഗണിക്കുന്നതായി കണ്ടെത്തി. വാടകയ്ക്ക് സ്വന്തമായി വീട് വാങ്ങുമെന്ന് 22 ശതമാനം പേര്‍ പ്രതികരിച്ചു. പങ്കാളിയോ അല്ലെങ്കില്‍ ഏതെങ്കിലും ഒരു കുടുംബാംഗവുമായോ സഹ-ഉടമസ്ഥാവകാശത്തില്‍ വീട് വാങ്ങുന്നത് പരിഗണിക്കുമെന്ന് പ്രതികരിച്ചത് 21ശതമാനം പേരാണ്. 17 ശതമാനം പേര്‍ പറഞ്ഞത് വീടിന്റെ ഒരു ഭാഗം വാടകയ്ക്ക് നല്‍കാന്‍ ഉദ്ദേശിച്ച് വീട് വാങ്ങുന്നത് പരിഗണിക്കുമെന്നാണ്. അതേസമയം, സര്‍വേയില്‍ പങ്കെടുത്തവരില്‍ 13 ശതമാനത്തോളം പേര്‍ നോണ്‍-ട്രെഡീഷണല്‍ രീതിയിലാണ് വീട് വാങ്ങിയതെന്ന് വ്യക്തമാക്കി.
