dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Business #Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #House #inflation

സ്വന്തമായി വീടുള്ള യുവ കനേഡിയന്മാരുടെ എണ്ണം കുറഞ്ഞു; സർവേ

Reading Time: < 1 minute

മൂന്ന് വർഷം മുമ്പുള്ളതിനെ അപേക്ഷിച്ച് സ്വന്തമായി വീടുള്ള യുവ കനേഡിയന്മാരുടെ എണ്ണം കുറഞ്ഞതായി സർവേ. 18-നും 34-നും ഇടയിൽ പ്രായമുള്ള വീടുള്ള കനേഡിയന്മാരുടെ എണ്ണം 2021-ലെ 47 ശതമാനത്തിൽ നിന്ന് ഇന്ന് 26 ശതമാനമായി കുറഞ്ഞതായി സ്കോഷ ബാങ്കിൻ്റെ 2024-ലെ ഹൗസിംഗ് പോൾ പറയുന്നു. ആ പ്രായത്തിലുള്ള 29 ശതമാനം ആളുകളും ഇപ്പോൾ മാതാപിതാക്കളോടൊപ്പമോ കുടുംബത്തോടൊപ്പമാണ് താമസിക്കുന്നതെന്നും സർവേ പറയുന്നു.
എന്നാൽ ഭവന വിപണി വെല്ലുവിളികൾക്കിടയിലും, കാനഡയിലെ 18 മുതൽ 43 വരെ പ്രായമുള്ള 58 ശതമാനം പേരും അടുത്ത അഞ്ച് വർഷത്തിനുള്ളിൽ വീട് വാങ്ങാൻ തീരുമാനിച്ചതായി സർവേ പറയുന്നു. Gen Z-ൻ്റെ 63 ശതമാനവും മില്ലേനിയലുകളുടെ 54 ശതമാനവും അവർക്ക് വ്യക്തമായ വിവരങ്ങളും ധനകാര്യ സ്ഥാപനങ്ങളിൽ നിന്നുള്ള പിന്തുണയും ആവശ്യമാണെന്ന് സൂചിപ്പിക്കുന്നു. വീട് വാങ്ങുന്ന കാര്യത്തിൽ കനേഡിയൻ യുവാക്കൾക്കിടയിൽ ആത്മവിശ്വാസ കുറവ് ഉണ്ടെന്ന് സർവേ പറയുന്നു,
നിലവിലെ സാമ്പത്തിക അന്തരീക്ഷം തങ്ങളുടെ വീട് വാങ്ങാനുള്ള പദ്ധതികൾ വൈകിപ്പിക്കും വിധം തങ്ങളുടെ സാമ്പത്തിക സ്ഥിതിയെ പ്രതികൂലമായി ബാധിക്കുന്നതായി പകുതിയിലധികം കനേഡിയൻമാരും പറയുന്നു.

Leave a comment

Your email address will not be published. Required fields are marked *