വാരാന്ത്യത്തിൽ ഹാലിഫാക്സിലെ വാൾമാർട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ ജീവനക്കാരിയുടെ മൃതദേഹം കണ്ടെത്തിയത് സ്റ്റോറിൻ്റെ ബേക്കറി ഡിപ്പാർട്ട്‌മെൻ്റിൻ്റെ വാക്ക്-ഇൻ ഓവനിൽ നിന്നാണെന്ന് പോലീസ്. 19 വയസ്സുള്ള ഇന്ത്യന്‍ യുവതിയെ ശനിയാഴ്‌ച രാത്രി 9.30 ഓടെ മരിച്ച നിലയില്‍ കണ്ടതായി ഹാലിഫാക്‌സ് റീജിയണല്‍ പോലീസ് വ്യക്തമാക്കിയിരുന്നു.
മരണ കാരണം വ്യക്തമല്ലെന്നും അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും പോലീസ് വ്യക്തമാക്കി. സ്ത്രീയുടെ ഐഡൻ്റിറ്റി പുറത്തുവിട്ടിട്ടില്ല, എന്നാൽ രണ്ട്-മൂന്ന് വർഷം മുമ്പ് നോവ സ്കോഷ്യയിലേക്ക് മാറിയ അവരുടെ കമ്മ്യൂണിറ്റിയിലെ അംഗമാണെന്ന് മാരിടൈം സിഖ് സൊസൈറ്റി സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തിന് പിന്നാലെ വാള്‍മാര്‍ട്ട് സ്റ്റോര്‍ അടച്ചു.







