ടൊറൻ്റോയിൽ ചൂട് കൂടുമെന്ന് എൻവയോൺമെന്റ് കാനഡ. ഉയർന്ന താപനില 27 ഡിഗ്രി സെൽഷ്യസായിരിക്കും. എന്നാൽ ഹ്യൂമിഡിറ്റിയും കൂടിച്ചേരുമ്പോൾ താപനില 30 ഡിഗ്രി സെൽഷ്യസായി അനുഭവപ്പെടുമെന്നും ഏജൻസി വ്യക്തമാക്കുന്നു.
ബുധൻ, വ്യാഴം ദിവസങ്ങളിൽ വേനൽക്കാലത്തിന് സമാനമായ കാലാവസ്ഥ അനുഭവപ്പെടും. ബുധനാഴ്ച 25 ഡിഗ്രി സെൽഷ്യസും വ്യാഴാഴ്ച 24 ഡിഗ്രിയും താപനില പ്രതീക്ഷിക്കാം. വെള്ളിയാഴ്ച താപനില 18 ഡിഗ്രി സെൽഷ്യസും ശനിയാഴ്ച നേരിയ മഴയും താപനില 21 ഡിഗ്രി സെൽഷ്യസുമായേക്കാം.
ടൊറൻ്റോയിൽ താപനില ഉയരും, 30 ഡിഗ്രി സെൽഷ്യസായി
Reading Time: < 1 minute






