ക്ലോഡിയ ഷീൻബാം രാജ്യത്തെ ആദ്യ വനിതാ പ്രസിഡന്റായി ഇടതുപക്ഷാഭിമുഖ്യമുള്ള മൊറേന പാർടിയുടെ നേതാവ് ക്ലോഡിയ ഷീൻബാമിനെ തെരഞ്ഞെടുത്തു. ചരിത്രത്തിൽ ആദ്യമായാണ് ലാറ്റിനമേരിക്കയിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് ഒരു വനിത തെരഞ്ഞെടുക്കപ്പെടുന്നത്. 58.3 ശതമാനം വോട്ട് നേടിയാണ് ക്ലോഡിയ എതിർ സ്ഥാനാർത്ഥിയായ സോചിറ്റിൽ ഗാൽവെസുവിനെ പരാജയപ്പെടുത്തിയത്.
മധ്യ വലതുപാർടിയായ നാഷണൽ ആക്ഷൻ പാർടിയുടെ ഗാൽവെസുവിന് നേടാനായത് വെറും 26.6 ശതമാനം വോട്ട് മാത്രമാണ്. കാലാവസ്ഥാ ശാസ്ത്രജ്ഞയും മെക്സിക്കോ സിറ്റി മുൻ മേയറുമായ ഷീൻബാമിന് മികച്ച ജനപിന്തുണയാണ് ഉണ്ടായിരുന്നത്. എക്സിറ്റ് പോൾ ഫലങ്ങളെല്ലാം തന്നെ ക്ലോഡിയക്ക് അനുകൂലമായിരുന്നു. അഞ്ച് എക്സിറ്റ് പോളിലും 56 ശതമാനം ഭൂരിപക്ഷത്തോടെ ക്ലോഡിയയുടെ ജയം ഉറപ്പിച്ചിരുന്നു.
ഇന്നേവരെയുണ്ടായതിൽ ഏറ്റവും അക്രമാസക്തമായ തെരഞ്ഞെടുപ്പിനാണ് മെക്സിക്കോ ഇത്തവണ സാക്ഷ്യം വഹിച്ചത്. വിവിധ സ്ഥാനങ്ങളിലേക്ക് മത്സരിച്ച 38 സ്ഥാനാർത്ഥികളാണ് തെരഞ്ഞെടുപ്പിൽ കൊല്ലപ്പെട്ടത്.
ചരിത്രം; മെക്സിക്കോയിൽ ക്ലോഡിയ ഷീൻബാം രാജ്യത്തെ ആദ്യ വനിതാ പ്രസിഡന്റ്

Reading Time: < 1 minute