അടുത്തയാഴ്ചയോടെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി കനേഡിയന്‍ ബജറ്റ് എയര്‍ലൈന്‍ ലിങ്ക്‌സ് എയര്‍. കഴിഞ്ഞ ഒരു വര്‍ഷമായി വര്‍ധിച്ചുവരുന്ന പ്രവര്‍ത്തന ചെലവ്, ഉയര്‍ന്ന ഇന്ധന വില, വിനിമയ നിരക്കുകള്‍, വര്‍ധിച്ചുവരുന്ന എയര്‍പോര്‍ട്ട് ചാര്‍ജുകള്‍ എന്നിവയുള്‍പ്പെടെ നിരവധി പ്രശ്‌നങ്ങള്‍ കാരണം തിങ്കളാഴ്ച പുലര്‍ച്ചെ 12: 01 മുതല്‍ പ്രവര്‍ത്തനം നിര്‍ത്തുകയാണെന്നും കമ്പനി വ്യക്തമാക്കി.
കോര്‍ട്ട് ഓഫ് കിംഗ്‌സ് ബെഞ്ച് ഓഫ് ആല്‍ബെര്‍ട്ടയിയില്‍ നിന്ന് ക്രെഡിറ്റര്‍ പ്രൊട്ടക്ഷന്‍ ഫയല്‍ ചെയല്‍ ചെയ്ത ശേഷം ഫെബ്രുവരി 26 മുതല്‍ സര്‍വീസ് അവസാനിപ്പിക്കുകയാണെന്നും നിലവില്‍ ബുക്കിംഗുകളുള്ള യാത്രക്കാര്‍ റീഫണ്ട് ഉറപ്പാക്കാന്‍ അവരുടെ ക്രെഡിറ്റ് കാര്‍ഡ് കമ്പനിയുമായി ബന്ധപ്പെടാന്‍ നിര്‍ദ്ദേശിക്കുന്നതായും കാല്‍ഗറി ആസ്ഥാനമായുള്ള എയര്‍ലൈന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു







