ഗ്രേറ്റർ ടൊറൻ്റോ ഏരിയയിലുടനീളം (ജിടിഎ) 3 മില്യൺ ഡോളറിലധികം വിലമതിക്കുന്ന വാഹന മോഷണങ്ങളുമായി ബന്ധപ്പെട്ട് നാല് പ്രതികളെ അറസ്റ്റ് ചെയ്തതായി ഹാൾട്ടൺ റീജിയണൽ പോലീസ് സർവീസ് (എച്ച്ആർപിഎസ്). മറ്റ് നാല് പേർക്കായി കാനഡയിലുടനീളം തിരച്ചിൽ തുടരുന്നതായും പോലീസ് വ്യക്തമാക്കി.
പ്രൊജക്റ്റ് നിൻജ എന്ന പേരിലുള്ള അന്വേഷണ സംഘം മൂന്ന് മാസത്തെ അന്വേഷണത്തിൽ 30 ലക്ഷം ഡോളറിലധികം വില മതിക്കുന്ന 12 കാറുകൾ കണ്ടെത്തിയതായും എച്ച്ആർപിഎസ് വ്യക്തമാക്കി. അൾജീരിയൻ പൗരന്മാരായ പ്രതികൾ ക്യുബെക്കിൽ താമസിച്ചുവെങ്കിലും ജിടിഎയിലേക്ക് താമസം മാറ്റി. പിന്നീട് അവർ ഹ്രസ്വകാല വാടകയ്ക്ക് താമസിച്ചിരുന്നതായി പോലീസ് പറഞ്ഞു.
കുറ്റവാളികൾ ക്യൂബെക്കിലേക്ക് മടങ്ങുന്നതിന് മുമ്പ് നിരവധി മോഷണങ്ങൾ നടത്തുകയും വാഹനങ്ങൾ മോഷ്ടിക്കുകയും ചെയ്തുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. വിദേശത്ത് വിൽക്കാനാണ് ജിടിഎയിൽ നിന്നും വാഹനങ്ങൾ മോഷ്ടിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. മോഷ്ടിച്ച വാഹനങ്ങൾ ഒളിപ്പിക്കാനും കൊണ്ടുപോകാനും ഉപയോഗിച്ചിരുന്നതായി ഒരു വലിയ ടോയ് ഹോളർ ആർവി പിടിച്ചെടുത്തതായും പോലീസ് പറഞ്ഞു.







