പലിശ നിരക്കിൽ അര ശതമാനം കുറവ് വരുത്തി ബാങ്ക് ഓഫ് കാനഡ. ഇതോടെ സെൻട്രൽ ബാങ്ക് അതിൻ്റെ പ്രധാന പോളിസി പലിശ നിരക്ക് ഈ വർഷം നാലാം തവണയും കുറച്ച് 3.75 ശതമാനമാക്കി. ബാങ്ക് ഓഫ് കാനഡ പലിശ നിരക്ക് കുത്തനെ കുറയ്‌ക്കുമെന്ന് സാമ്പത്തിക വിദഗ്‌ധർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. രാജ്യത്തിന്റെ പണപ്പെരുപ്പ നിരക്ക് 1.6 ശതമാനമായി കുറഞ്ഞതായി സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ റിപ്പോർട്ടും നിരക്ക് കുറയ്ക്കുന്നതിന് കാരണമായിട്ടുണ്ട്. ബാങ്ക് ഓഫ് കാനഡ പലിശ നിരക്ക് കുത്തനെ കുറയ്‌ക്കുമെന്ന് സാമ്പത്തിക വിദഗ്‌ധർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
പ്രവചനങ്ങൾക്ക് അനുസൃതമായി സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുന്നത് തുടരുകയാണെങ്കിൽ ബാങ്ക് വീണ്ടും നിരക്കുകൾ കുറയ്ക്കുമെന്ന് ടിഫ് മക്ലെം വ്യക്തമാക്കി.
