dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Uncategorized

ടൊറൻ്റോയിൽ വീടുകളുടെ വിൽപ്പന കുതിച്ചുയർന്നു

Reading Time: < 1 minute

പലിശ നിരക്ക് കുറഞ്ഞതിനാൽ ഒക്ടോബറിൽ ടൊറൻ്റോയിലെ വീടുകളുടെ വിൽപ്പന കുതിച്ചുയർന്നതായി ടൊറൻ്റോ റീജിയണൽ റിയൽ എസ്റ്റേറ്റ് ബോർഡ്. ഗ്രേറ്റർ ടൊറൻ്റോ ഏരിയയിൽ കഴിഞ്ഞ മാസം 6,658 വീടുകളുടെ വിൽപ്പന നടന്നു. കഴിഞ്ഞ വർഷം ഇതേ മാസത്തെ 4,611 വീടുമായി താരതമ്യം ചെയ്യുമ്പോൾ 44.4 ശതമാനം വർധിച്ചതായി റിപ്പോർട്ട് പറയുന്നു. സെപ്തംബർ മുതൽ വീടുകളുടെ വിൽപ്പന 14 ശതമാനം ഉയർന്നതായി യൽ എസ്റ്റേറ്റ് ബോർഡ് വ്യക്തമാക്കി.
ശരാശരി വില മുൻ വർഷത്തെ അപേക്ഷിച്ച് 1.1 ശതമാനം ഉയർന്ന് 1,135,215 ഡോളറായി. മുൻ വർഷത്തെ അപേക്ഷിച്ച് 4.3 ശതമാനം ഉയർന്ന് കഴിഞ്ഞ മാസത്തെ പുതിയ ലിസ്റ്റിംഗുകൾ 15,328 ആയി.
ബാങ്ക് ഓഫ് കാനഡ പ്രധാന പലിശ നിരക്ക് വെട്ടിക്കുറച്ചത് വീട് വാങ്ങാൻ ജനങ്ങളെ പ്രചോദിപ്പിച്ചതായി ‌ബോർഡ് പ്രസിഡൻ്റ് ജെന്നിഫർ പിയേഴ്‌സ് പറഞ്ഞു.

Leave a comment

Your email address will not be published. Required fields are marked *