dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Kerala #World

കുവൈത്ത് തീപിടിത്തം: മരിച്ച മലയാളികളുടെ എണ്ണം ഉയരുന്നു, ധനസഹായം പ്രഖ്യാപിച്ച് കേരള സർക്കാർ

Reading Time: < 1 minute

ബുധനാഴ്ച പുലർച്ചെ കുവെെത്തിലെ മംഗഫ് നഗരത്തിലെ ആറ് നില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ മരണസംഖ്യ ഇനിയും ഉയർന്നേക്കും. സംഭവത്തിൽ മരിച്ച 19 മലയാളികളെ തിരിച്ചറിഞ്ഞതായാണ് വിവരം. രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ വിദേശകാര്യ സഹമന്ത്രി കിർത്തി വർധൻ സിംഗ് കുവൈത്തിലെത്തിയിട്ടുണ്ട്. മരിച്ചവരുടെ മൃതദേഹങ്ങൾ കഴിവതും വേഗം ഇന്ത്യയിലെത്തിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
കൊല്ലം പുനലൂർ സ്വദേശി സാജൻ ജോർജ്, പന്തളം സ്വദേശി ആകാശ് ശശിധരൻ നായർ, കോന്നി അട്ടച്ചാക്കൽ സ്വദേശി സജു വർഗീസ്, കോട്ടയം പാമ്പാടി സ്വദേശി സ്റ്റെഫിൻ എബ്രഹാം സാബു,വയ്യാങ്കര സ്വദേശി ഷമീർ, വെളിച്ചിക്കാല സ്വദേശി ലൂക്കോസ്, പത്തനംതിട്ട വാഴമുട്ടം സ്വദേശി മുരളീധരൻ എന്നിവരടക്കമുള്ള മലയാളികളുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്.
കെട്ടിടത്തിലെ അടുക്കളയിലാണ് തീപിടിത്തമുണ്ടായത്. ഇന്ത്യക്കാർ ഉൾപ്പടെ 50 പേർ മരിച്ചതായാണ് റിപ്പോർട്ട്. കെട്ടിടത്തിൽ ഒരേ കമ്പനിയിലെ തൊഴിലാളികളായ 160 ഓളം പേർ താമസിച്ചിരുന്നതായി കുവൈത്ത് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. മരണസംഖ്യ ഇനിയും ഉയർന്നേക്കാം.
തീപിടിതത്തില്‍ മരിച്ചവർക്കും പരിക്കേറ്റവർക്കും കേരള സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്. മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം സഹായം നല്‍കാം എന്ന് പ്രമുഖ വ്യവസായി യൂസഫലിയും രണ്ട് ലക്ഷം രൂപ വീതം സഹായം നല്‍കാം എന്ന് പ്രമുഖ പ്രവാസി വ്യവസായി രവിപിള്ളയും മുഖ്യമന്ത്രിയെ ബന്ധപ്പെട്ട് അറിയിച്ചതായി മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഫേസുബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ നിർദ്ദേശത്തെ തുടർന്ന് നോര്‍ക്ക റൂട്ട്സ് ഹെല്‍പ്പ് ഡ‍െസ്ക്ക് ആരംഭിച്ചിട്ടുണ്ട്.

അനുപ് മങ്ങാട്ട് +965 90039594, ബിജോയ്‌ +965 66893942, റിച്ചി കെ ജോർജ് +965 60615153, അനിൽ കുമാർ +965 66015200, തോമസ് ശെൽവൻ +965 51714124, രഞ്ജിത്ത് +965 55575492, നവീൻ +965 99861103, അൻസാരി +965 60311882, ജിൻസ് തോമസ് +965 65589453, സുഗതൻ – +96 555464554, ജെ.സജി – + 96599122984 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Leave a comment

Your email address will not be published. Required fields are marked *