കാനഡയിൽ അഭയം തേടുന്ന ( അസൈലം ) അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ എണ്ണത്തിൽ 1500 മടങ്ങ് വർധന. കഴിഞ്ഞ അഞ്ചു വർഷത്തിനിടെയാണ് ഇത്രയും വലിയ വർധനവ് രേഖപ്പെടുത്തിയത്. കനേഡിയൻ ഇമിഗ്രേഷന്റെ ഭാഗമായുള്ള സ്റ്റഡി പെർമിറ്റ് സംവിധാനമാണ് ഇതിനുള്ള പ്രധാന കാരണമായി വിലയിരുത്തുന്നത്.
ഇമിഗ്രേഷൻ, റഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ ( ഐആർസിസി ) ഗ്ലോബൽ മെയിലിന് നൽകിയ കണക്കുകൾ പ്രകാരം 2018 ലെ 1,515 പേർ എന്നതിൽ നിന്നും 2023 ആകുമ്പോഴേക്ക് 25,465 പേർ എന്ന നിലയിലേക്ക് അസൈലം ക്ലെയിം ചെയ്യുന്നവരുടെ എണ്ണം വർധിച്ചു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കാനെത്തുന്ന വിദ്യാർഥികളുടെ എണ്ണത്തിലുണ്ടായ വൻ വർധന ആണ് ഇതിനുള്ള കാരണം. ഏകദേശം 4000 മടങ്ങാണ് ഈ വർധന. ഇത്രയുമധികം വിദ്യാർഥികൾ ഒഴുകി എത്തിയതിന്റെ പ്രധാന കാരണം രാജ്യത്തെ ഇമിഗ്രേഷൻ സംവിധാനത്തിന്റെ പോരായ്മ ആയാണ് വിദഗ്ദർ വിലയിരുത്തുന്നത്. സ്റ്റഡി പെർമിറ്റ് സംവിധാനം ദുരുപയോഗം ചെയ്യപ്പെടുന്നതിന്റെ സൂചന കൂടിയാണിത്.
കാനഡയിൽ അഭയം തേടുന്ന അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ എണ്ണത്തിൽ 1500 മടങ്ങ് വർധന

Reading Time: < 1 minute