ജോലി ചെയ്യുന്ന യുവ കനേഡിയന്മാർ ഒറ്റപ്പെടലും വിഷാദവും അനുഭവിക്കുന്നതായി ടെലസ് ഹെൽത്ത് റിപ്പോർട്ട്. കാനഡ, യുണൈറ്റഡ് സ്റ്റേറ്റ്സ്, യുണൈറ്റഡ് കിംഗ്ഡം, യൂറോപ്പ്, സിംഗപ്പൂർ, ന്യൂസിലാൻഡ്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിൽ ജോലിചെയ്യുന്ന ജനങ്ങളുടെ മാനസികാരോഗ്യം പരിശോധിക്കുന്ന റിപ്പോർട്ടുകളാണ് ടെലസ് ഹെൽത്ത് പുറത്തിറക്കിയിരിക്കുന്നത്.
40 വയസ്സിന് താഴെയുള്ള ചെറുപ്പക്കാരായ കനേഡിയൻ തൊഴിലാളികൾ മുതിർന്ന സഹപ്രവർത്തകരെ അപേക്ഷിച്ച് കൂടുതൽ ഒറ്റപ്പെടലും വിഷാദവും അനുഭവിക്കുന്നു. ജോലിസ്ഥലത്ത് വിശ്വസിക്കാവുന്ന ബന്ധങ്ങൾ ഇല്ലാത്ത ജീവനക്കാരുടെ എണ്ണം 45 ശതമാനമാണ്. ചെറുപ്പക്കാരായ ജീവനക്കാർക്കാണ് ഇത്തരം ബന്ധങ്ങൾ ഇല്ലാതിരിക്കാനുള്ള സാധ്യത കൂടുതൽ എന്നും റിപ്പോർട്ട് പറയുന്നു. വിശ്വസനീയമായ ബന്ധങ്ങളുടെ അഭാവം ഏകാന്തതയ്ക്ക് കാരണമാകുന്നു, ഇത് മാനസികാരോഗ്യവും ശാരീരികാരോഗ്യവും കുറയ്ക്കുന്നതായും റിപ്പോർട്ട് കണ്ടെത്തി.
കാനഡയിലെ 33 ശതമാനം തൊഴിലാളികൾക്ക് ഉയർന്ന മാനസികാരോഗ്യ പ്രശ്ന സാധ്യതയും 45 ശതമാനം പേർക്ക് ഇടത്തരം സാധ്യതയും 22 ശതമാനം പേർക്ക് കുറഞ്ഞ സാധ്യതയും ഉണ്ടെന്ന് ടെലസ് മാനസികാരോഗ്യ സൂചിക കണ്ടെത്തി.പങ്കെടുത്തവരിൽ ഏഴിൽ ഒരാൾ കമ്പനിയുടെ മാനസികാരോഗ്യ സംസ്കാരത്തെ നെഗറ്റീവ് എന്ന് വിലയിരുത്തുന്നു.
സർവേയിൽ പങ്കെടുത്ത ഏഴിൽ ഒരാൾക്ക് കമ്പനിയുടെ മാനസികാരോഗ്യ സംസ്കാരത്തെ നെഗറ്റീവ് എന്ന് വിലയിരുത്തുന്നു എന്നും ഈ റിപ്പോർട്ട് കണ്ടെത്തി.







