ഡൊണാള്‍ഡ് ട്രംപ് കാരണം കാനഡയിലേക്ക് കുടിയേറ്റത്തിന് ശ്രമിക്കുന്ന അമേരിക്കന്‍ പൗരന്മാരുടെ എണ്ണം വര്‍ധിച്ചതായി റിപ്പോര്‍ട്ട്. വിദേശ രാജ്യങ്ങളില്‍ കുടിയേറി ജീവിക്കാന്‍ കൂടുതല്‍ അമേരിക്കക്കാര്‍ താല്‍പ്പര്യപ്പെടുന്നതായി ഇമിഗ്രേഷന്‍ ലോയര്‍ വ്യക്തമാക്കുന്നു. കാനഡയിലേക്ക് മാറാന്‍ ആഗ്രഹിക്കുന്നവരുടെ നിരവധി ഇമിഗ്രേഷന്‍ ആപ്ലിക്കേഷനുകള്‍ പ്രോസസിംഗിലാണെന്നും ടൊറന്റോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇമിഗ്രേഷന്‍ ലോയര്‍ ജാക്വലിന് ബാര്‍ട്ട് പറയുന്നു.
ട്രംപ് കുറ്റക്കാരനാണെന്ന് വിധിച്ചതിനും ശേഷം കുടിയേറ്റ താല്‍പ്പര്യത്തില്‍ ഗണ്യമായ വര്‍ധനവാണ് ഉണ്ടായതെന്ന് ബാര്‍ട്ട് മാധ്യമങ്ങളോട് പറഞ്ഞു. കാനഡയിലേക്ക് മാറാന്‍ ആഗ്രഹിക്കുന്ന ഭൂരിഭാഗം അമേരിക്കക്കാരും ലിബറല്‍ മിഡില്‍ ഏജ്ഡ് അമേരിക്കക്കാരാണെന്ന് ബാര്‍ട്ട് പറയുന്നു. എന്നാല്‍ ഇവരില്‍ പകുതിയോളം പേര്‍ക്ക് മാത്രമാണ് കാനഡയില്‍ തൊഴില്‍ ചെയ്ത് ജീവിക്കാന്‍ സാധിക്കുകയുള്ളൂവെന്ന് ബാര്‍ട്ട് വ്യക്തമാക്കി. കാനഡയില്‍ മുഴുവന്‍ സമയ തൊഴില്‍ ചെയ്യാനോ ഒരു ബിസിനസ് ആരംഭിക്കാനോ കുടിയേറ്റം ബുദ്ധിമുട്ടുണ്ടാക്കുമെന്ന് അവര്‍ പറയുന്നു.
പ്രശ്നം ട്രംപ്? കാനഡയിലേക്ക് കുടിയേറാൻ കൂടുതല്‍ അമേരിക്കന്‍ പൗരന്മാർ

Reading Time: < 1 minute