ഇന്ധന നികുതി ഇളവ് ഡിസംബർ 31 വരെ തുടരുമെന്ന് ഒൻ്റാറിയോ പ്രീമിയർ ഡഗ് ഫോർഡ്. ഇന്ധന നികുതി ഇളവ് ജൂൺ 30-ന് അവസാനിക്കാനിരിക്കെയാണ് പുതിയ തീരുമാനം.
മാർച്ച് 26 ന് നടക്കുന്ന പ്രവിശ്യ ബജറ്റിന്റെ ഭാഗമായാണ് തീരുമാനം.ഗ്രീൻ ഹൗസ് വാതക ഉദ്‌വമനത്തിന് സ്വന്തമായി ലെവി ഇല്ലാത്ത പ്രവിശ്യകളിൽ ഗ്യാസോലിൻ നികുതി ചുമത്തുന്ന ഫെഡറൽ കാർബൺ ടാക്‌സിനൊപ്പം പണപ്പെരുപ്പത്തെ ചെറുക്കുന്നതിനുള്ള ഒരു മാർഗമായാണിത്. ഫെഡറൽ കാർബൺ ടാക്സ് 2030-ൽ പെട്രോൾ ലിറ്ററിന് 14.31 സെൻ്റിൽ നിന്ന് 37.43 സെൻ്റായി വർദ്ധിപ്പിക്കുമെന്ന് ഒൻ്റാറിയോ സർക്കാർ വ്യക്തമാക്കുന്നു. ഏപ്രിൽ 1 മുതൽ ഒൻ്റാറിയോയിൽ നികുതി ലിറ്ററിന് ഏകദേശം 17.71 സെൻറ് ആയി വർദ്ധിക്കും. ഫെഡറൽ കാർബൺ ടാക്‌സ് റദ്ദാക്കുകയോ താൽക്കാലികമായി നിർത്തുകയോ ചെയ്യണമെന്ന ആവശ്യം ഫോർഡ് ആവർത്തിച്ചു.
2022 ൽ പദ്ധതി നടപ്പിലാക്കിയതു മുതൽ കഴിഞ്ഞ രണ്ടര വർഷത്തിനിടെ നികുതിഇളവ് ഒന്റാരിയോ വീടുകൾക്ക് ശരാശരി 320 ഡോളർ വരെ ലാഭിക്കാൻ സഹായിച്ചതായി സർക്കാർ അവകാശപ്പെടുന്നു.







