വാർഷിക പണപ്പെരുപ്പ നിരക്ക് ഡിസംബറിൽ 3.4 ശതമാനത്തിലേക്ക് ഉയർന്നുവെന്ന് സ്റ്റാറ്റിറ്റിക്സ് കാനഡ. നവംബറിൽ 3.1 ശതമാനമായിരുന്നു പണപ്പെരുപ്പ നിരക്ക്.
പണപ്പെരുപ്പം 3.4 ശതമാനത്തിലെത്തുമെന്ന് നേരത്തെ തന്നെ വിവിധ ഏജൻസികൾ പ്രവചിച്ചിരുന്നു. ഒരു വർഷം മുമ്പ് ഉള്ളതിനെ അപേക്ഷിച്ച് കഴിഞ്ഞ മാസം ഇന്ധന വില കുറഞ്ഞതിനാൽ ഡിസംബറിലെ നിരക്ക് നവംബറിലെ 3.1 ശതമാനത്തിന് മുകളിൽ വരുമെന്നായിരുന്നു സാമ്പത്തിക വിദഗ്ധരുടെ പ്രവചനം.
ഗ്രോസറി ഉൽപ്പന്നങ്ങളുടെ വില കഴിഞ്ഞ ഏതാനും മാസങ്ങളായി കുറഞ്ഞ വേഗതയിലാണ് വർധിക്കുന്നത്. 4.7 ശതമാനമാണ് വർദ്ധന. നവംബർ മാസത്തിലും ഇതേ നിലക്കാണ് രേഖപ്പെടുത്തിയത്.
