dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Health

ടൊറൻ്റോ; വവ്വാലിൽ പേവിഷബാധ, അശങ്ക പ്രകടിപ്പിച്ച് ടിപിഎച്ച്

Reading Time: < 1 minute

ടൊറൻ്റോയിലെ മൃഗാശുപത്രിയിലെത്തിച്ച വവ്വാലിൽ പേവിഷബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ അശങ്ക പ്രകടിപ്പിച്ച് ടൊറൻ്റോ പബ്ലിക് ഹെൽത്ത് (ടിപിഎച്ച്). ചൊവ്വാഴ്ച വൈകുന്നേരം 6 മണിയോടെ ക്വീൻ സെൻ്റ് സ്ട്രീറ്റിലുള്ള വിസിഎ ക്യൂ ബീച്ച് അനിമൽ ഹോസ്പിറ്റലിൽ വവ്വാലിനെ ഉപേക്ഷിച്ചതായി പൊതുജനാരോഗ്യ ഏജൻസി വാർത്താക്കുറിപ്പിൽ അറിയിച്ചു. പിന്നീട് നടത്തിയ പരിശോധനയിൽ വവ്വാലിൽ പേവിഷബാധ സ്ഥിരീകരിക്കുകയായിരുന്നു. വവ്വാലുമായി സമ്പർക്കത്തിലേർപ്പെട്ടവർ ടൊറൻ്റോ പബ്ലിക് ഹെൽത്തുമായി ബന്ധപ്പെടണമെന്നും ഏജൻസി പറയുന്നു.
രോഗബാധയുളള വവ്വാലിന്റെ ഉമിനീരുമായി നേരിട്ട് സമ്പർക്കം പുലർത്തിയില്ലെങ്കിൽ പേവിഷബാധ ബാധിക്കാനുള്ള സാധ്യത വളരെ കുറവാണെന്നും പിഎച്ച് പ്രസ്താവനയിൽ പറഞ്ഞു. രോഗബാധിക്കുന്നതിന് മുമ്പ് ചികിത്സിച്ചില്ലെങ്കിൽ, പേവിഷബാധ മരണത്തിലേക്ക് നയിക്കും. പേവിഷബാധയുള്ള മൃഗത്തിൻ്റെ ഉമിനീർ വഴിയാണ് റാബിസ് വൈറസ് പടരുന്നത്.
ടൊറൻ്റോയ്ക്ക് പുറത്തുനിന്നാണെങ്കിൽ 311 അല്ലെങ്കിൽ (416) 392-2489 എന്ന നമ്പറിൽ ടൊറൻ്റോ പബ്ലിക് ഹെൽത്തുമായി ബന്ധപ്പെടുക. കൂടാതെ (416) 338-7600 എന്ന നമ്പറിലും ബന്ധപ്പെടാം.

Leave a comment

Your email address will not be published. Required fields are marked *