പലിശ നിരക്ക് കുറയ്ക്കുറയ്ക്കുമെന്ന സാമ്പത്തിക വിദഗ്ധരുടെ കണക്കുക്കൂട്ടലുകൾക്കിടയിൽ ബാങ്ക് ഓഫ് കാനഡ അതിൻ്റെ പ്രധാന പലിശ നിരക്ക് തുടർച്ചയായ മൂന്നാം തവണയും കുറച്ചു. പ്രധാന പലിശ നിരക്ക് കാൽ ശതമാനം കുറച്ച് 4.25 ശതമാനമായി. സെൻട്രൽ ബാങ്ക് ജൂണിൽ ആദ്യമായി പോളിസി നിരക്ക് കുറച്ചിരുന്നു. അഞ്ച് ശതമാനത്തിൽ നിന്ന് 4.75 ശതമാനമായാണ് കുറച്ചിരുന്നത്.
രണ്ടാം പാദത്തിൽ ബാങ്ക് ഓഫ് കാനഡ പ്രതീക്ഷിച്ചതിലും ശക്തമായ സാമ്പത്തിക വളർച്ചയുണ്ടായിട്ടുണ്ട്. സമ്പദ്‌വ്യവസ്ഥ 2.1 ശതമാനം വാർഷിക വളർച്ച കൈവരിച്ചതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ പറയുന്നു
